കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഇറങ്ങി, ചാവക്കാട് കടപ്പുറത്ത് ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഇറങ്ങി, ചാവക്കാട് കടപ്പുറത്ത് ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

ശക്തമായ തിരമാലയിൽ ആടിയുലഞ്ഞ ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ മരിച്ചത് പല്ലുവിള സ്വദേശികളായ ഗിൽബെർട്, മണിയൻ എന്നിവരാണ്. ഇരുവരെയും കണ്ടെത്താൻ പല ശ്രമങ്ങളും നടത്തി നോക്കിയെങ്കിലും ശ്രമങ്ങൾ ഒന്നും തന്നെ വിഫലമായില്ല. ഒടുവിൽ കോസ്റ്റ ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിയതോടെ കടലിൽ രണ്ട് നോട്ടിക്കൽ അകലെ മാറി കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തിയത്.

തിരുവന്തപൂരം പല്ലുവിള സ്വദേശികളുടെ ടിയാമോൾ എന്ന ബോട്ടാണ് ചാവക്കാട് അപകടത്തിൽപെട്ടത്. ബോട്ടിൽ ഉണ്ടായിരുന്നവരിൽ മൂന്ന് പേര് നീന്തി രക്ഷപ്പെടുക ആയിരുന്നു. ശക്തമായ തിരമാല വന്നതോടെ ബോട്ട് മറിയുക ആയിരുന്നു.

തിങ്കാളാഴ്ചയാണ് അപകടം സംഭവിച്ചത്. ശക്തമായ തിരമാലകൾ തിരച്ചിലിനെ ബാധിച്ചു. നീന്തി രക്ഷപെട്ടവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back To Top
error: Content is protected !!