മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഗായത്രി സുരേഷ്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം തന്റെ നിലപാടുകൾ കൊണ്ട് ഏറെ ശ്രദ്ധേയമാണ്. സമൂഹമാധ്യമങ്ങളിൽ താരം പലപ്രാവശ്യം ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ ഈ അടുത്ത കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിടേണ്ടിവന്ന നടി ഗായത്രി സുരേഷ് ആയിരിക്കാം.
ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം 2015 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. മലയാള സിനിമക്ക് പുറമെ തെലുങ്ക് സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. മോഡലിംഗ് രംഗത്ത് നിന്ന് അഭിനയലോകത്തേക്ക് കടന്നുവന്ന താരം മോഡലിംഗ് മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് 12 ലക്ഷം ആരാധകർ ഉണ്ട്.
അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. എകെ ആരിഫ് ഫോട്ടോഗ്രാഫി പകർത്തിയ കിടിലൻ സ്റ്റൈലിഷ് ഫോട്ടോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
2015 ൽ കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. 2019 ൽ പുറത്തിറങ്ങിയ ഹീറോ ഹീറോയിൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി തെലുങ്ക് ൽ പ്രത്യക്ഷപ്പെടുന്നത്.
ഷോർട്ട് ഫിലിമുകളും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ഒരു കോടി യിലെ മത്സരാർത്ഥി എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2014 ൽ ഫെമിന മിസ് കേരള സൗന്ദര്യമത്സരം ജേതാവായതിനു ശേഷമാണ് താരത്തിന് സിനിമയിൽ അവസരം ലഭിക്കുന്നത്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകളും ഏറ്റുവാങ്ങേണ്ടിവന്ന താരം കൂടിയാണ് ഗായത്രി സുരേഷ്’