ദുര്‍മന്ത്രവാദം: ഏഴുവയസ്സുകാരിയെ തലവെട്ടി ബലിനല്‍കി 16കാരി

ദുര്‍മന്ത്രവാദം: ഏഴുവയസ്സുകാരിയെ തലവെട്ടി ബലിനല്‍കി 16കാരി

ഉദയ്പൂര്‍: മന്ത്രവാദത്തിന്റെ പേരില്‍ ഒരു കുരുന്നിനു കൂടി ജീവന്‍ നഷ്ടപ്പെട്ടു. രാജസ്ഥാനിലെ ദങ്ാര്‍പുര്‍ ജില്ലയിലെ ജിന്‍ജാവാലയിലാണ് സംഭവം. വീട്ടില്‍ പ്രതിഷ്ഠിച്ച ദേവിവിഗ്രഹത്തിനു മുന്നില്‍ ഏഴു വയസ്സുള്ള അനന്തരവളുടെ തലയറുത്ത് ബലി നല്‍കിയതാകട്ടെ 1ഭ വയസ്സുള്ള പെണ്‍കുട്ടിയും. ആത്മാവിന്റെ പ്രേരണയാല്‍ താന്‍ അങ്ങനെ ചെയ്തുവെന്നാണ് പെണ്‍കുട്ടി നല്‍കിയ വിശദീകരണം.

തിങ്കളാഴ്ചയാണ് സംഭവം. പുലര്‍ട്ട 3 മണിക്കാണ് വീട്ടിലെ വിഗ്രഹത്തിനു മുന്നില്‍ നരബലി നടന്നത്. പെണ്‍കുട്ടിയുടെ കുടുംബം ദുര്‍മന്ത്രവാദത്തില്‍ വിശ്വസിക്കുന്നവരാണ്. ദേവിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ വാളെടുത്തതെന്ന് പെണ്‍കുട്ടി പറയുന്നു. വാളെടുത്ത് ഉറഞ്ഞുതുള്ളിയ പെണ്‍കുട്ടി, എല്ലാവരേയും കൊല്ലുമെന്നും ആക്രോശിക്കുന്നുണ്ടായിരുന്നു.

വീട്ടില്‍ പൂജ നടക്കുന്നതിനിടെയാണ് പെണ്‍കുട്ടി ആത്മാവ് കയറിയെന്നും പറഞ്ഞ് ഉറഞ്ഞുതുള്ളിയത്. പെണ്‍കുട്ടിയെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. വാളുകൊണ്ടുള്ള വെട്ടേറ്റ് അച്ഛനും അമ്മാവനും നിസാര പരിക്കുകളുണ്ട്. തുടര്‍ന്ന അടുത്ത മുറിയിലേക്ക് പോയ പെണ്‍കുട്ടി അവിടെ കിടന്നുറങ്ങുകയായിരുന്ന ഏഴുവയസ്സുകാരിയെ മറ്റൊരിടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തലവെട്ടി കൊലപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലെത്തത്തുമ്പോള്‍ മൃതദേഹം വീടിനു പുറത്ത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കൊലപാതകം നടത്തിയ പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദശമാത വ്രതവുമായി ബന്ധപ്പെട്ടാണ് വീട്ടില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതെന്ന് പോലീസ് പറയുന്നു.

Back To Top
error: Content is protected !!