ബി.ഡി.ജെ.എസ് പിളര്‍ന്നു, എൽ.ഡി.എഫ്-ബി.ജെ.പി ഒത്തുകളിയെന്ന് ആരോപണം

ബി.ഡി.ജെ.എസ് പിളര്‍ന്നു, എൽ.ഡി.എഫ്-ബി.ജെ.പി ഒത്തുകളിയെന്ന് ആരോപണം

കൊച്ചി: കേരളത്തിലെ എൻ.ഡി.എ ഘടകക്ഷിയായ ബി.ഡി.ജെ.എസ് പിളർന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ നീലകണ്ഠന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പുതിയ സoഘടന പ്രഖ്യാപിച്ചു.ഭാരതീയ ജനസേന ബി.ജെ.എസ് എന്നാണ് പുതിയ സംഘടനയുടെപേര്. യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് നേതാക്കള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍.ഡി.എഫി നുവീണ്ടും അധികാരത്തിലെത്തിക്കാനായി ബി.ജെ.പിഒത്തുകളിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.”ഗൂഢാലോചനയില്‍ ഞങ്ങള്‍ അതൃപ്തി രേഖപ്പെടുത്തുന്നു. അതിനാല്‍ എന്‍.ഡി.എയില്‍ ഒരു നിമിഷം പോലുംപ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. വലിയ പ്രഖ്യാപനങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ ഞങ്ങള്‍ക്ക് വിശ്വാസം യു.ഡി.എഫിനെയാണ്. വ്യക്തമായും പൂർണ്ണമായും യു .ഡി.എഫ്…

Read More
പാചകവാതക വില വീണ്ടും കൂട്ടി, 25 രൂപയുടെ വര്‍ധനവ്

പാചകവാതക വില വീണ്ടും കൂട്ടി, 25 രൂപയുടെ വര്‍ധനവ്

ന്യൂഡെല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിന്‍ഡറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിന്‍ഡറിന്റെ വില യൂണിറ്റിന് 184 രൂപയും കൂട്ടി. ഇതോടെ 14.2 കിലോഗ്രാമിന്റെ സിലിന്‍ഡറിന് ഡെല്‍ഹിയിലും മുംബൈയിലും 719 രൂപയായി മാറി . ബെംഗളൂരുവില്‍ 722 രൂപയാകും. തിരുവനന്തപുരത്തും കൊച്ചിയിലും 729 രൂപയും കാസര്‍കോട്ടും കണ്ണൂരും 739 രൂപയുമാണ് പുതിയ വില.19 കിലോ വാണിജ്യ സിലിന്‍ഡറിന് 1535 രൂപയുമായി വില കൂടും. പുതിയ നിരക്കുകള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.നേരത്തെ ഡിസംബറില്‍…

Read More
കാര്‍ഷിക പ്രശ്‌നം ഇന്നും പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധമാകും

കാര്‍ഷിക പ്രശ്‌നം ഇന്നും പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധമാകും

ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങളെച്ചൊല്ലി പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ച ഇരുസഭകളിലും ഇന്ന് തുടരും.ഈ സാഹചര്യത്തില്‍ പ്രതിപക്ഷം കാര്‍ഷികനിയമങ്ങളെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ വാഗ്വാദത്തില്‍ ബുധനാഴ്ചയും പാര്‍ലമെന്റ് പ്രക്ഷുബ്ദമായിരുന്നു.മൂന്നു നിയമങ്ങളും ഉടന്‍ പിന്‍വലിക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അഭിമാനപ്രശ്‌നം തോന്നേണ്ടതില്ലെന്നും പ്രതിപക്ഷം പറഞ്ഞു.കര്‍ഷകസമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാംദിവസമാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം നടക്കുന്നത്.വിഷയം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാമെന്ന് സര്‍ക്കാരും പ്രത്യേക ചര്‍ച്ചവേണമെന്ന് പ്രതിപക്ഷവും പറഞ്ഞതോടെ ലോക്‌സഭയില്‍ ബഹളം കനത്തത്.നിയമങ്ങള്‍ക്കെതിരായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടുതവണ…

Read More
കുട്ടികളുമായി പൊതുസ്ഥലത്ത് വന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി, 2000 രൂപ പിഴ; പ്രചരിക്കുന്നതില്‍ സത്യമുണ്ടോ?

കുട്ടികളുമായി പൊതുസ്ഥലത്ത് വന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി, 2000 രൂപ പിഴ; പ്രചരിക്കുന്നതില്‍ സത്യമുണ്ടോ?

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ് കുട്ടി​ക​ളു​മാ​യി പൊ​തുസ്ഥ​ല​ത്ത് വ​രു​ന്ന രക്ഷി​താ​ക്ക​ള്‍​ക്കെ​തി​രെ നി​യ​മ​ ന​ട​പ​ടി​യെന്ന വാര്‍ത്ത. കുട്ടികളുമായി പുറത്തിറങ്ങിയാല്‍ 2000 രൂപ പിഴയീടാക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ പല രക്ഷകര്‍ത്താക്കളും ആശങ്കാകുലരായി. വാര്‍ത്ത സത്യമാണോയെന്ന് അറിയാന്‍ പലരും തലങ്ങും വിലങ്ങും അന്വേഷണമായിരുന്നു. വാട്‌സാപ്പ് വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി കേരള പൊലീസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. പത്ത് വ​യ​സി​ല്‍ താ​ഴെ​യു​ളള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരില്‍ നിന്ന് 2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ര്‍​ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി…

Read More
ഡോളര്‍  കേസില്‍ എം. ശിവശങ്കറിന്  ജാമ്യം‍

ഡോളര്‍ കേസില്‍ എം. ശിവശങ്കറിന് ജാമ്യം‍

കൊച്ചി : വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യംഅനുവദിച്ചു . സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.കസ്റ്റഡിയില്‍ വെച്ച്‌ പ്രതികള്‍ നല്‍കിയ മൊഴികള്‍ മാത്രമാണ് തനിക്കെതിരെയുള്ളതെന്നായിരുന്നു ശിവശങ്കറിന്റെ വാദം. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരില്‍ പ്രമുഖനായ ശിവശങ്കര്‍ അറസ്റ്റിലായി 95 ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്. രണ്ട് ലക്ഷം രൂപയും തുല്യ ആള്‍ജാമ്യവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്പാകെ ഹാജരാകാനും കോടതി…

Read More
ദി ബിസിനസ് ക്ലബ്ബിന്റെ യുട്യൂബ് ചാനല്‍  ടിബിസി ന്യൂസ് ലോഗോ പുറത്തിറക്കി

ദി ബിസിനസ് ക്ലബ്ബിന്റെ യുട്യൂബ് ചാനല്‍ ടിബിസി ന്യൂസ് ലോഗോ പുറത്തിറക്കി

കോഴിക്കോട് : ദി ബിസിനസ് ക്ലബ്ബിന്റെ യുട്യൂബ് ചാനല്‍ ടിബിസി ന്യൂസിന്റെ ലോഗോ പ്രകാശനം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ നിര്‍വഹിച്ചു.ബീച്ച് റോഡിലെ ബിസിനസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ബിസിനസ് ക്ലബ്ബ് പ്രസിഡന്റ് മെഹ്‌റൂഫ് മണലൊടി, മുന്‍ പ്രസിഡന്റ് കെ.പി. അബ്ദുള്‍ റസാഖ്, ട്രഷറര്‍ കെവി. സക്കീര്‍ ഹുസൈന്‍, വൈസ് പ്രസിഡന്റ് ഇ.ഒ. ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.ബിസിനസുകാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥ തലത്തിലും പൊതുജന സമക്ഷവും കൊണ്ടുവരിക, സമകാലിക വിഷയങ്ങള്‍ സമഗ്രമായി…

Read More
കാർഷിക നിയമത്തിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ പ്രമേയം അവതരിപ്പിക്കണം -എം.കെ രാഘവൻ എം.പി

കാർഷിക നിയമത്തിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ പ്രമേയം അവതരിപ്പിക്കണം -എം.കെ രാഘവൻ എം.പി

താമരശ്ശേരി: കാർഷിക നിയമത്തിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ പ്രമേയം അവതരിപ്പിക്കണമെന്ന് എം.കെ. രാഘവൻ എം.പി. ജവഹർ യൂത്ത് ഫൗണ്ടേഷൻ വാർഷികാഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികമായി കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജവഹർ യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. എം.എ. റസാഖ്, വി.എം. ഉമ്മർ, പി.സി ഹബീബ് തമ്പി, നവാസ് ഈർപ്പോണ, ഗഫൂർ പുത്തൻപുര, കെ.കെ. ആലി, ടി.കെ.പി….

Read More
രാജ്യം കൊവിഡിനെ തോൽപ്പിച്ചപ്പോൾ കേരളത്തെ കൊവിഡ് കീഴടക്കി: കെ.സുരേന്ദ്രൻ

രാജ്യം കൊവിഡിനെ തോൽപ്പിച്ചപ്പോൾ കേരളത്തെ കൊവിഡ് കീഴടക്കി: കെ.സുരേന്ദ്രൻ

കോഴിക്കോട്: രാജ്യം കൊവിഡിനെ തോൽപ്പിച്ചപ്പോൾ കേരളത്തെ കൊവിഡ് കീഴടക്കിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഏറെക്കൊട്ടിഘോഷിച്ച പിണറായി സർക്കാരിന്റെ കൊവിഡ് പ്രതിരോധ പിആർ പ്രചരണം പാളിയെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറ‍ഞ്ഞു. രാജ്യത്തെ കൊവിഡ് കേസിന്റെ പകുതിയിലേറെ കേരളത്തിലാണ്. ജനസംഖ്യയിൽ നാലു ശതമാനം മാത്രമുള്ള കേരളം കൊവിഡ് കേസിൽ 50 ശതമാനമാണ് എന്നത് ഞെട്ടിക്കുന്നതാണ്. ജനസാന്ദ്രത കൂടുതലായതുകൊണ്ടാണ് കേസുകൾ കൂടുന്നതെന്ന ആരോ​ഗ്യമന്ത്രിയുടെ പ്രസ്താവന വിവരക്കേടാണ്. കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാളിയതാണ് കേസുകൾ വർദ്ധിക്കാൻ കാരണം. ടെസ്റ്റ്…

Read More
Back To Top
error: Content is protected !!