പാചകവാതക വില വീണ്ടും കൂട്ടി, 25 രൂപയുടെ വര്‍ധനവ്

പാചകവാതക വില വീണ്ടും കൂട്ടി, 25 രൂപയുടെ വര്‍ധനവ്

ന്യൂഡെല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിന്‍ഡറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിന്‍ഡറിന്റെ വില യൂണിറ്റിന് 184 രൂപയും കൂട്ടി. ഇതോടെ 14.2 കിലോഗ്രാമിന്റെ സിലിന്‍ഡറിന് ഡെല്‍ഹിയിലും മുംബൈയിലും 719 രൂപയായി മാറി . ബെംഗളൂരുവില്‍ 722 രൂപയാകും. തിരുവനന്തപുരത്തും കൊച്ചിയിലും 729 രൂപയും കാസര്‍കോട്ടും കണ്ണൂരും 739 രൂപയുമാണ് പുതിയ വില.19 കിലോ വാണിജ്യ സിലിന്‍ഡറിന് 1535 രൂപയുമായി വില കൂടും. പുതിയ നിരക്കുകള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.നേരത്തെ ഡിസംബറില്‍ എണ്ണക്കമ്ബനികള്‍ എല്‍പിജി വില രണ്ടു തവണയായി 100 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. രാജ്യത്തെ എല്‍‌പി‌ജി വില നിര്‍ണയിക്കുന്നത് എണ്ണക്കമ്ബനികളാണ്.
പെട്രോള്‍, ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചിരുന്നു. പാചകവാതകത്തിന്റെ വിലയും കൂടുന്നതോടെ സാധാരണക്കാരന് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കും.

Back To Top
error: Content is protected !!