
കൊച്ചിയില്‍ എട്ട് വയസുകാരന് ക്രൂര പീഡനം; ചട്ടുകവും തേപ്പ്പെട്ടിയും ഉപയോഗിച്ച് പൊള്ളലേല്‍പിച്ചു
കൊച്ചി: തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ ക്രൂരപീഡനം. കടയില്‍ പോയി വരാന്‍ വൈകിയെന്ന് ആരോപിച്ച് ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച് കുട്ടിയുടെ കാലിനടിയില്‍ പൊളളിച്ചു. കുട്ടിയുടെ കാലിനടിയില്‍ തൊലി അടര്‍ന്ന് ഇളകിയതായി കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് സഹോദരീ ഭര്‍ത്താവ് പ്രിന്‍സിനെ(21)മരട് പോലീസ് അറസ്റ്റ് ചെയ്‌തു.ഒരു വര്‍ഷമായി ഇത്തരത്തില്‍ പീഡനം തുടരുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രിന്‍സ് സഹോദരിയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒരുവര്‍ഷമായി വീട്ടില്‍ എല്ലാ അധികാരവും ഇയാള്‍ക്കുണ്ട്. കുട്ടിയുടെ അച്ഛന്‍ തളര്‍വാതം ബാധിച്ച് കിടപ്പിലായതിനാലും അമ്മയ്‌ക്ക്…