‘ഈ യുദ്ധം നമ്മള്‍ ജയിക്കും’; കോവിഡ് വാക്സിന്‍ വിതരണ യജ്ഞത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍

‘ഈ യുദ്ധം നമ്മള്‍ ജയിക്കും’; കോവിഡ് വാക്സിന്‍ വിതരണ യജ്ഞത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍

കൊച്ചി: കോവിഡ് പ്രതിരോധ യജ്ഞത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. ഇത് മനുഷ്യ രാശിയുടെ ചെറുത്തുനില്‍പ്പാണെന്നും ഈ മഹാമാരിയെ ഒരു മനസോടെ നമുക്ക് നേരിടാമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ മഞ്ജു പറഞ്ഞു. ‘രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണയജ്ഞത്തിന് തുടക്കമാകുകയാണ്.എന്ന മഹാമാരിക്കെതിരായ മനുഷ്യരാശിയുടെ ചെറുത്ത് നില്‍പ്പാണ്. ഈ യുദ്ധം നമ്മള്‍ ജയിക്കും. കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഒരേ മനസോടെ നമ്മള്‍ അണി ചേരണം’ മഞ്ജു വീഡിയോയില്‍ ആഹ്വാനം ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

Back To Top
error: Content is protected !!