നിലമ്പൂർ: നാടുകാണി ചുരത്തിൽ ജാറത്തിന് സമീപം ലോറി മറിഞ്ഞു. മഞ്ചേരിയിൽനിന്ന് പ്ലൈവുഡ് കയറ്റി മൈസൂരിലേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് 25 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.കഴിഞ്ഞ പ്രളയത്തിൽ വിള്ളലുണ്ടായി റോഡ് തകർന്ന ഭാഗത്താണ് അപകടം. ഇവിടെ 75 മീറ്ററോളം ഭാഗം റോഡ് നന്നാക്കിയിട്ടില്ല. കേന്ദ്ര വിദഗ്ധ സംഘത്തിെൻറ റിപ്പോർട്ടിനായി കാത്തിരിക്കുന്നതിനാലാണ് പ്രവൃത്തി വൈകുന്നത്. കയറ്റം കയറുന്നതിനിടെ ലോറി റിവേഴ്സിലേക്ക് വന്നു മറിയുകയായിരുന്നു. ഡ്രൈവർമാരായ പോത്തുകല്ല് സ്വദേശി മനുവിെൻറ കാലിൽ നിസാര പരിക്കേറ്റു. മറ്റൊരു ഡ്രൈവറായ ഫാറൂക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടു