മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍മന്ത്രി കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. കക്കോടിയിലുള്ള മകന്റെ വീട്ടില്‍വച്ചായിരുന്നു മരണം. മൃതദേഹം ഇപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു.1995-96 കാലത്ത്‌ എകെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ 2004 മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. ബത്തേരി, കല്‍പറ്റ മണ്ഡലങ്ങളില്‍ നിന്നായി ആറു തവണ എം.എല്‍.എ ആയിട്ടുണ്ട്.

കോഴിക്കോട് ഡിസിസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശിയായ രാമചന്ദ്രന്‍ മാസ്റ്റര്‍ 1980ല്‍ ആണ് നിയമസഭയില്‍ എത്തിയത്. 2011 ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളില്‍ ആരോപണങ്ങളുമായി രംഗത്ത് എത്തിയതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി.

Back To Top
error: Content is protected !!