താ​മ​ര​ശ്ശേ​രി​യി​ൽ ജ്വല്ലറിയുടെ പൂട്ട് തകർത്ത് സ്വർണവും പണവും കവർന്നു

താ​മ​ര​ശ്ശേ​രി​യി​ൽ ജ്വല്ലറിയുടെ പൂട്ട് തകർത്ത് സ്വർണവും പണവും കവർന്നു

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി​യി​ൽ ജ്വ​ല്ല​റി​യു​ടെ പൂ​ട്ടുെ​പാ​ളി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. പ​ഴ​യ സ്​​റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ പൊ​ന്നി​നം ജ്വ​ല്ലേ​ഴ്‌​സിന്റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് 16 പ​വ​നോ​ളം സ്വ​ർ​ണ​വും 65,000 രൂ​പ​യും ക​വ​ർ​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. സ്വ​ർ​ണ​വ​ള​ക​ളും മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്. അ​തേ​സ​മ​യം, ജ്വ​ല്ല​റി​യി​ലു​ണ്ടാ​യി​രു​ന്ന മോ​തി​രം, ക​മ്മ​ലു​ക​ൾ, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ മോ​ഷ​ണം പോ​യി​ട്ടി​ല്ല. താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി ഇ.​പി. പൃ​ഥ്വി​രാ​ജ്, ഇ​ൻ​സ്‌​പെ​ക്ട​ർ എം.​പി. രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോലീസ് സം​ഘ​വും ഫോ​റ​ൻ​സി​ക്, ഡോ​ഗ് സ്‌​ക്വാ​ഡ് എ​ന്നി​വ​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Back To Top
error: Content is protected !!