കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ പുതിയ പാര്‍ക്കിങ്‌ ഏരിയ, എസ്കലേറ്റര്‍ വരുന്നു

കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ പുതിയ പാര്‍ക്കിങ്‌ ഏരിയ, എസ്കലേറ്റര്‍ വരുന്നു

കോഴിക്കോട്റെയില്‍വേ സ്റ്റേഷനില്‍ പുതിയ പാര്‍ക്കിങ്‌ ഏരിയ വരുന്നു. 15,000 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിങ്‌ ഏരിയ നിലവിലുള്ള പാര്‍ക്കിങ്‌ ഏരിയയുടെ എതിര്‍ഭാഗത്തായിരിക്കുമെന്നാണ് വാര്‍ത്തകള്‍ .റോഡിന് സമീപം ക്വാര്‍ട്ടേഴ്‌സ് പൊളിച്ച സ്ഥലത്തായിരിക്കും പുതിയ ഏരിയ നിര്‍മ്മിക്കുന്നത് . റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കാനുതകുന്ന വിധം പേ ആന്‍ഡ്‌ പാര്‍ക്ക് സംവിധാനമാണ് ഇവിടെ വരിക.

അതേടൊപ്പം നാലാം പ്ലാറ്റ്‌ഫോമില്‍ പുതിയ എസ്കലേറ്റര്‍ ഉടന്‍ നിര്‍മിക്കും. സ്റ്റേഷനിലെ കുറവുകള്‍ ക്രമേണ പരിഹരിക്കുമെന്ന് പുതുതായി ചുമതലയേറ്റ റെയില്‍വേ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ത്രിലോക് കോത്താരി പറഞ്ഞു. സ്റ്റേഷനില്‍ പരിശോധനയ്ക്കെത്തിയ അദ്ദേഹം എല്ലാ സെക്ഷനുകളിലും നേരിട്ടെത്തി ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. പ്ലാറ്റ് ഫോമുകളിലെയും വിശ്രമമുറികളിലെയും ഇരിപ്പിടങ്ങള്‍ നവീകരിക്കും.ശുദ്ധമായ വെള്ളവും വൈദ്യുതിയും 24 മണിക്കൂറും ലഭ്യമാക്കും. നാലാം പ്ലാറ്റ്ഫോമിനു സമീപത്തെ സ്ഥലത്ത് കൂടുതല്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കും. അനധികൃതമായി വെച്ചിരിക്കുന്ന ബോര്‍ഡുകള്‍ നീക്കംചെയ്യും. റെയില്‍വേ പാര്‍ക്കിങ്‌ ഗ്രൗണ്ടില്‍ ഉടമസ്ഥരില്ലാതെ വെച്ചിട്ടുള്ള വാഹനങ്ങള്‍ നീക്കം ചെയ്യും. സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കും.

Back To Top
error: Content is protected !!