കാർഷിക നിയമത്തിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ പ്രമേയം അവതരിപ്പിക്കണം -എം.കെ രാഘവൻ എം.പി

കാർഷിക നിയമത്തിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ പ്രമേയം അവതരിപ്പിക്കണം -എം.കെ രാഘവൻ എം.പി

താമരശ്ശേരി: കാർഷിക നിയമത്തിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ പ്രമേയം അവതരിപ്പിക്കണമെന്ന് എം.കെ. രാഘവൻ എം.പി. ജവഹർ യൂത്ത് ഫൗണ്ടേഷൻ വാർഷികാഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികമായി കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജവഹർ യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. എം.എ. റസാഖ്, വി.എം. ഉമ്മർ, പി.സി ഹബീബ് തമ്പി, നവാസ് ഈർപ്പോണ, ഗഫൂർ പുത്തൻപുര, കെ.കെ. ആലി, ടി.കെ.പി. അബൂബക്കർ, പ്രേംജി ജയിംസ് എന്നിവർ സംസാരിച്ചു

Back To Top
error: Content is protected !!