ദി ബിസിനസ് ക്ലബ്ബിന്റെ യുട്യൂബ് ചാനല്‍  ടിബിസി ന്യൂസ് ലോഗോ പുറത്തിറക്കി

ദി ബിസിനസ് ക്ലബ്ബിന്റെ യുട്യൂബ് ചാനല്‍ ടിബിസി ന്യൂസ് ലോഗോ പുറത്തിറക്കി

കോഴിക്കോട് : ദി ബിസിനസ് ക്ലബ്ബിന്റെ യുട്യൂബ് ചാനല്‍ ടിബിസി ന്യൂസിന്റെ ലോഗോ പ്രകാശനം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ നിര്‍വഹിച്ചു.ബീച്ച് റോഡിലെ ബിസിനസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ബിസിനസ് ക്ലബ്ബ് പ്രസിഡന്റ് മെഹ്‌റൂഫ് മണലൊടി, മുന്‍ പ്രസിഡന്റ് കെ.പി. അബ്ദുള്‍ റസാഖ്, ട്രഷറര്‍ കെവി. സക്കീര്‍ ഹുസൈന്‍, വൈസ് പ്രസിഡന്റ് ഇ.ഒ. ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.ബിസിനസുകാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥ തലത്തിലും പൊതുജന സമക്ഷവും കൊണ്ടുവരിക, സമകാലിക വിഷയങ്ങള്‍ സമഗ്രമായി ഗ്രഹിച്ച് പ്രതികരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ടിബിസി ന്യൂസ് ലക്ഷ്യം വയ്ക്കുന്നത്. ഒപ്പം ബിസ്‌നസ് ക്ലബ്ബ് അംഗങ്ങളെയും അവരുടെ ബിനസ് മേഖലയെയും കുറിച്ചുമുള്ള പ്രത്യേക പ്രോഗ്രാമും ആനുകാലിക വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള ചര്‍ച്ചകളും ടിബിസി ന്യൂസിലുണ്ടാവും.

Back To Top
error: Content is protected !!