രാജ്യം കൊവിഡിനെ തോൽപ്പിച്ചപ്പോൾ കേരളത്തെ കൊവിഡ് കീഴടക്കി: കെ.സുരേന്ദ്രൻ

രാജ്യം കൊവിഡിനെ തോൽപ്പിച്ചപ്പോൾ കേരളത്തെ കൊവിഡ് കീഴടക്കി: കെ.സുരേന്ദ്രൻ

കോഴിക്കോട്: രാജ്യം കൊവിഡിനെ തോൽപ്പിച്ചപ്പോൾ കേരളത്തെ കൊവിഡ് കീഴടക്കിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഏറെക്കൊട്ടിഘോഷിച്ച പിണറായി സർക്കാരിന്റെ കൊവിഡ് പ്രതിരോധ പിആർ പ്രചരണം പാളിയെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറ‍ഞ്ഞു. രാജ്യത്തെ കൊവിഡ് കേസിന്റെ പകുതിയിലേറെ കേരളത്തിലാണ്. ജനസംഖ്യയിൽ നാലു ശതമാനം മാത്രമുള്ള കേരളം കൊവിഡ് കേസിൽ 50 ശതമാനമാണ് എന്നത് ഞെട്ടിക്കുന്നതാണ്. ജനസാന്ദ്രത കൂടുതലായതുകൊണ്ടാണ് കേസുകൾ കൂടുന്നതെന്ന ആരോ​ഗ്യമന്ത്രിയുടെ പ്രസ്താവന വിവരക്കേടാണ്. കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാളിയതാണ് കേസുകൾ വർദ്ധിക്കാൻ കാരണം. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലെത്തിയിട്ടും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. വാക്സിൻ എടുക്കുന്നവരുടെ എണ്ണത്തിൽ കേരളം അമാന്തം കാണിക്കുന്നു. ആരോ​ഗ്യവകുപ്പും സർക്കാരും വൻപരാജയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Back To Top
error: Content is protected !!