
‘ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പണം നൽകിയത് ടവ്വലിൽ പൊതിഞ്ഞ്’; കെ സുരേന്ദ്രൻ ഹോട്ടല്‍ മുറിയില്‍ വെച്ച് നല്‍കിയ പണം താന്‍ നേരിട്ടുകണ്ടുവെന്ന് പ്രസീത അഴീക്കോട്
കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസിൽ നിർണായക വഴിത്തിരിവ്. ഹോട്ടൽ മുറിയിൽ വെച്ച് സുരേന്ദ്രൻ ജാനുവിന് നൽകിയ പണം താൻ നേരിട്ടുകണ്ടുവെന്ന് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് മൊഴി നൽകി. നേരത്തേ പണം കൈമാറുന്നത് താൻ കണ്ടെന്ന് പറയാൻ ഇവർ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ ക്രൈംബ്രാഞ്ചിന് മുന്നിലാണ് പ്രസീത മൊഴി മാറ്റിയത്. ക്രൈബ്രാഞ്ചിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് പ്രസീത വെളിപ്പെടുത്തുന്നത്. ടവ്വലിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം എന്നാണ് പ്രസീത പറയുന്നത്.’ജാനുവിനെ കാണാനായി…