Headlines

കൊടകര കള്ളപ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം

കൊടകര കള്ളപ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം

തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം. സുരേന്ദ്രന്റെ മകന്‍ കേസിലെ മുഖ്യപ്രതി ധര്‍മ്മരാജനുമായി ഫോണില്‍ നിരവധി തവണ ബന്ധപ്പെട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും കോന്നിയില്‍വെച്ച്‌ കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘം സുരേന്ദ്രന്റെ മകന്റെയും മൊഴിയെടുക്കും.

ധര്‍മ്മരാജനെ അറിയാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ തൃശ്ശൂരില്‍ വിളിച്ചു വരുത്തി പൊലിസ് ശേഖരിച്ച മൊഴിയിലാണ് ധര്‍മ്മരാജനെ തങ്ങള്‍ക്ക് പരിചയമുണ്ടെന്ന് കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്. സുരേന്ദ്രനും ധര്‍മ്മരാജനെ പരിചയമുണ്ടെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് നേരിട്ട് കണ്ടിരുന്നോ എന്ന് അറിയില്ലെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്.ഇതോടെ കെ സുരേന്ദ്രനിലേക്കും പൊലിസ് അന്വേഷണം എത്താനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.

error: Content is protected !!