സുരേഷ് ​ഗോപിയും ഹെലികോപ്ടര്‍ ഉപയോ​ഗിച്ചു, അതിലും പൈസ കടത്തിയോ എന്ന് സംശയമുണ്ട്; അന്വേഷണം വേണമെന്ന് പത്മജ വേണുഗോപാല്‍

സുരേഷ് ​ഗോപിയും ഹെലികോപ്ടര്‍ ഉപയോ​ഗിച്ചു, അതിലും പൈസ കടത്തിയോ എന്ന് സംശയമുണ്ട്; അന്വേഷണം വേണമെന്ന് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോടൊപ്പം സുരേഷ് ​ഗോപിയുടെ പങ്കുകൂടി അന്വേഷണ വിധേയമാക്കണമെന്ന് കോണ്‍​ഗ്രസ് നേതാവ് പത്മജവേണു​ഗോപാല്‍. സുരേഷ് ​ഗോപിയും ഹെലികോപ്റ്ററില്‍ ആണ് തൃശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ എന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.

പത്മജ വേണു​ഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കെ. സുരേന്ദ്രനെ മാത്രം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലാം കാണിച്ചിട്ടുണ്ടോ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ?

Back To Top
error: Content is protected !!