Headlines

കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

കണ്ണൂര്‍ മുണ്ടയാട് ആംബുലന്‍സ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.പയ്യാവൂരില്‍ നിന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.പുലര്‍ച്ചെ 5 മണിയോടെ നടന്ന അപകടത്തില്‍ ചുണ്ടപ്പറമ്ബ സ്വദേശികളായ ബിജോ(45), ഭാര്യ രജിന(37), ആംബുലന്‍സ് ഡ്രൈവര്‍ ഒ വി നിധിന്‍രാജ്(27) എന്നിവരാണ് മരിച്ചത്. ബെന്നി എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന വാഹനത്തില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

error: Content is protected !!