
ബലാത്സംഗമുൾപ്പെടെ നാൽപതോളം കേസിലെ പ്രതി പാലക്കവളപ്പിൽ ശിഹാബുദ്ദീൻ അറസ്റ്റിൽ
കോഴിക്കോട്: ബലാത്സംഗമുൾപ്പെടെ നാൽപതോളം കേസുകളിലെ പ്രതി അറസ്റ്റിൽ. മലപ്പുറം പുത്തൂർ കാളൂർ പുതുപ്പള്ളി പാലക്കവളപ്പിൽ ശിഹാബുദ്ദീൻ (37) ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളജ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസെടുത്തതോടെ മൂന്നാഴ്ചയായി ഒളിവിൽ കഴിഞ്ഞ പ്രതിയെ മടവൂർ ഭാഗത്തുനിന്ന് നോർത്ത് അസി. കമീഷണർ കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റുചെയ്തത്.കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായാണ് ഇയാൾക്കെതിരെ കേസുള്ളത്. സ്ത്രീകളെ മന്ത്രവാദവും മറ്റും നടത്തുന്നവരുടെ അടുക്കലെത്തിച്ച് സ്വർണാഭരണമുൾപ്പെടെ തട്ടിയെടുക്കുകയും മാനഭംഗപ്പെടുത്തുകയുമാണത്രെ രീതി. 14…