കളമശ്ശേരി മണ്ഡലത്തില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ എതിര്‍പ്പ് ശക്തമാകുന്നു

കളമശ്ശേരി മണ്ഡലത്തില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ എതിര്‍പ്പ് ശക്തമാകുന്നു

കളമശ്ശേരി മണ്ഡലത്തില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ എതിര്‍പ്പ് ശക്തമാകുന്നു. മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തി. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കേണ്ട സാഹചര്യമില്ലെന്നാണ് മുസ്‌ലിം ലീഗ് മണ്ഡലം കമ്മറ്റിയുടെ നിലപാട്.

കളമശ്ശേരി മണ്ഡലത്തില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ പരസ്യമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. മണ്ഡലം, കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രെസിഡന്റിന്  യൂത്ത് കോണ്‍ഗ്രസ് കത്ത് നല്‍കി. ഇബ്രാഹിംകുഞ്ഞിനെ കൂടാതെ മകനുമെതിരെയും എതിര്‍പ്പുണ്ട്. കോണ്‍ഗ്രസ് മത്സരിച്ചാല്‍ മാത്രമേ മണ്ഡലം ലഭിക്കൂവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്.മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ മണ്ഡലം വിട്ട് നല്‍കേണ്ട സാഹചര്യമില്ലെന്നാണ് മുസ്‌ലിം ലീഗിന്റെ നിലപാട്.

Back To Top
error: Content is protected !!