ബലാത്സംഗമുൾപ്പെടെ നാൽപതോളം കേസിലെ പ്രതി പാലക്കവളപ്പിൽ ശിഹാബുദ്ദീൻ അറസ്​റ്റിൽ

ബലാത്സംഗമുൾപ്പെടെ നാൽപതോളം കേസിലെ പ്രതി പാലക്കവളപ്പിൽ ശിഹാബുദ്ദീൻ അറസ്​റ്റിൽ

കോഴിക്കോട്​: ബലാത്സംഗമുൾപ്പെടെ നാൽപതോളം കേസുകളിലെ പ്രതി അറസ്​റ്റിൽ. മലപ്പുറം പുത്തൂർ കാളൂർ പുതുപ്പള്ളി പാലക്കവളപ്പിൽ ശിഹാബുദ്ദീൻ (37) ആണ്​ അറസ്​റ്റിലായത്​. മെഡിക്കൽ കോളജ്​ സ്​റ്റേഷനിൽ ഇയാൾക്കെതിരെ ബലാത്സംഗത്തിന്​ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു​. കേസെടുത്തതോടെ മൂന്നാഴ്​ചയായി ഒളിവിൽ കഴിഞ്ഞ പ്രതിയെ മടവൂർ ഭാഗത്തുനിന്ന്​ നോർത്ത്​ അസി. കമീഷണർ കെ. അഷ്​റഫിന്റെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘമാണ്​ അറസ്​റ്റുചെയ്​തത്​.കോഴിക്കോട്​, മലപ്പുറം, പാലക്കാട്​, വയനാട്​ ജില്ലകളിലായാണ്​ ഇയാൾക്കെതിരെ കേസുള്ളത്​. സ്​ത്രീകളെ മ​ന്ത്രവാദവും മറ്റും നടത്തുന്നവരുടെ അടുക്കലെത്തിച്ച്​ സ്വർണാഭരണമു​ൾപ്പെടെ തട്ടിയെടുക്കുകയും മാനഭംഗപ്പെടുത്തുകയുമാണത്രെ രീതി. 14 മൊബൈൽ സിം കാർഡുകൾ ഇയാൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്​.നിരന്തരം ഇതര സംസ്ഥാനങ്ങളിലുൾപ്പെടെ യാത്രചെയ്യുന്നതിനാലാണ്​ പിടികിട്ടാതിരുന്നത്​. ടി.വി. ധനഞ്​ജയദാസ്​, ടി.എം. വിപിൻ, പി.കെ. സൈനുദ്ദീൻ, ഒ. ഉണ്ണി നാരായണൻ, കെ.വി. രാജേന്ദ്രകുമാർ, വി. മനോജ്​ കുമാർ, ജംഷീന, സനിത്ത്​, കൃജേഷ്​ എന്നിവരടങ്ങിയ പൊലീസ്​ സംഘമാണ്​ പ്രതിയെ പിടികൂടിയത്​.

Back To Top
error: Content is protected !!