ടൗൺ സ്‌റ്റേഷന് ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് : പോലീസുകാരെ അനുമോദിച്ചു

ടൗൺ സ്‌റ്റേഷന് ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് : പോലീസുകാരെ അനുമോദിച്ചു

ഇന്ത്യയിലെ ആദ്യത്തെ ജനമൈത്രി-ശിശു സൗഹൃദ ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് നേടിയ ടൗൺ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എ. ഉമേഷിനെയും എസ്.ഐ. കെ.ടി. ബിജിത്ത് ഉൾപ്പെടെയുള്ള മറ്റ് സഹപ്രവർത്തകരെയും കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സംവിധായകൻ രഞ്ജിത്ത് അധ്യക്ഷനായി. കുട്ടികൾക്ക് പോലീസിനോടുള്ള ഭയം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇളംതലമുറയ്ക്ക് പോലീസുമായി അടുപ്പമുണ്ടായാൽ അത് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.പോലീസുകാർ ചെയ്യുന്ന നല്ല കാര്യങ്ങൾ സിനിമപോലുള്ള കലാരൂപങ്ങളിൽ പ്രാധാന്യത്തോടെ കാണിക്കണമെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു.

എളമരം കരീം എം.പി., എ. പ്രദീപ്കുമാർ എം.എൽ.എ., ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, കൗൺസിലർ നവ്യാ ഹരിദാസ്, സിറ്റി പോലീസ് മേധാവി എ.വി. ജോർജ്, കെ.പി.ഒ.എ. സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് പി. ശശിധരൻ, എൻ.സി. അബൂബക്കർ, അങ്കത്തിൽ അജയകുമാർ, മാതൃഭൂമി പബ്ലിക് റിലേഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജർ കെ.ആർ. പ്രമോദ്, ഇൻസ്പെക്ടർ സിബി തോമസ് എന്നിവർ സംസാരിച്ചു.

Back To Top
error: Content is protected !!