കോഴിക്കോട്ടെ മുഴാപ്പാലം പാലം പുതുക്കിപ്പണിയാൻ തുടങ്ങി

കോഴിക്കോട്ടെ മുഴാപ്പാലം പാലം പുതുക്കിപ്പണിയാൻ തുടങ്ങി

മാവൂർ: അപകടഭീഷണിയിലായ മുഴാപ്പാലം പാലം പുതുക്കിപ്പണിയുന്ന പ്രവൃത്തി തുടങ്ങി. ചാത്തമംഗലം-മാവൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൻെറ കരിങ്കൽ ഭിത്തിയും കൈവരിയും അടക്കം ഏറെക്കാലമായി തകർന്ന നിലയിലായിരുന്നു. മാവൂർ-കണ്ണിപ്പറമ്പ് റൂട്ടിൽ സർവിസ് നടത്തുന്ന മിനി ബസുകളടക്കം നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന പാലമാണിത്.പാലത്തിലൂടെയുള്ള യാത്ര ഇടക്കാലത്ത് നിർത്തിവെച്ചിരുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധിച്ച് പാലം പുതുക്കിപ്പണിയാൻ നിർദേശിക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 1.4 കോടി രൂപ ഉപയോഗിച്ചാണ് പുതുക്കിപ്പണിയുന്നത്.

Read More
‘കൊടുവള്ളി ടൗൺ സി.സി ടി.വി കാമറ നിരീക്ഷണത്തിലാക്കണം’

‘കൊടുവള്ളി ടൗൺ സി.സി ടി.വി കാമറ നിരീക്ഷണത്തിലാക്കണം’

കൊടുവള്ളി: കൊടുവള്ളി ടൗണിൽ മോഷണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും സി.സി.ടി.വി നിരീക്ഷണത്തിൽ കൊണ്ടുവരുന്നതിന് എം.എൽ.എയും മുനിസിപ്പാലിറ്റിയും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള ടെക്​സ്​റ്റൈൽ ഗാർമൻെറ് ഡിലേഴ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഷിഹാബ്, ബുജൈർ, മുഹമ്മദ്, ജംഷീർ, സിറാജ് തുടങ്ങിയവർ പങ്കെടുത്തു.  

Read More
നാല് സീറ്റും വേണം, ആരും യു.ഡി.എഫിലേക്ക് പോവുമെന്ന് കരുതുന്നില്ല-എ.കെ ശശീന്ദ്രന്‍

നാല് സീറ്റും വേണം, ആരും യു.ഡി.എഫിലേക്ക് പോവുമെന്ന് കരുതുന്നില്ല-എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: എതെങ്കിലും സീറ്റ് വിട്ട് കൊടുക്കുന്ന തരത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും നാല് സീറ്റും വേണമെന്ന് തന്നെയാണ് എന്‍.സി.പി നിലപാടെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍. ആരും യു.ഡി.എഫിലേക്ക് പോവുമെന്ന് കരുതുന്നില്ല. പ്രഫുല്‍ പട്ടേലും മുഖ്യമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ എന്താണുണ്ടായതെന്ന് അറിയില്ലെന്നും എ.കെ ശശീന്ദ്രന്‍ കോഴിക്കോട് പ്രതികരിച്ചു. മുന്നണി മാറ്റത്തിലൊന്നും ചര്‍ച്ച നടന്നിട്ടില്ല. ഊഹാപോഹങ്ങളുടെ കാര്യത്തില്‍ പ്രതികരിക്കാനില്ല. നേതാക്കള്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അതില്‍ തീരുമാനം വന്ന് പ്രതികരിക്കാമെന്നും ശശീന്ദ്രന്‍ പറഞ്ഞു.പാലാ സീറ്റ് കാപ്പന് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി…

Read More
മലയാള ചിത്രം ‘ജല്ലിക്കട്ട്’ ഓസ്‌കര്‍ പട്ടികയില്‍ നിന്ന് പുറത്ത്

മലയാള ചിത്രം ‘ജല്ലിക്കട്ട്’ ഓസ്‌കര്‍ പട്ടികയില്‍ നിന്ന് പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’ ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ നിന്ന് പുറത്തായി. 2021ലെ 93ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കാണ് ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ 15 ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാനാവാത്തതാണ് തിരിച്ചടിയായത്. രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയ ചിത്രം അവസാന അഞ്ച് സിനിമകളെ തിരഞ്ഞെടുത്തപ്പോള്‍ പുറത്താവുകയായിരുന്നു. അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സാണ് തിരഞ്ഞെടുക്കപ്പെട്ടെ ചിത്രങ്ങള്‍ പ്രഖ്യാപിച്ചത്. അതേസമയം, അതിനിടെ…

Read More
ഫ​ര്‍​ണ​സ് ഓ​യി​ല്‍ ചോ​ര്‍​ന്ന സം​ഭ​വം: പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ക​ട​ല്‍​ത്തീ​ര​ങ്ങ​ളി​ല്‍ വി​ല​ക്ക്

ഫ​ര്‍​ണ​സ് ഓ​യി​ല്‍ ചോ​ര്‍​ന്ന സം​ഭ​വം: പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ക​ട​ല്‍​ത്തീ​ര​ങ്ങ​ളി​ല്‍ വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: ടൈ​റ്റാ​നി​യം ക​മ്ബ​നി​യി​ല്‍ നി​ന്നു​ള്ള ഫ​ര്‍​ണ​സ് ഓ​യി​ല്‍ ക​ട​ലി​ലും തീ​ര​ത്തും ചേ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ബീ​ച്ചി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ശം​ഖു​മു​ഖം, വേ​ളി ക​ട​ല്‍​ത്തീ​ര​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ള്‍ വ​രു​ന്ന​ത് ത​ട​ഞ്ഞ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് പൈ​പ്പ് പൊ​ട്ടി ക​ട​ല്‍​ത്തീ​ര​ത്ത് ഫ​ര്‍​ണ​സ് ഓ​യി​ല്‍ പ​ര​ന്നിരുന്നത് . ക​ട​ലി​ല്‍ ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്ത് എ​ണ്ണ പ​ര​ന്നു​വെ​ന്നാ​ണ് വി​വ​രം. തീ​ര​ത്തും എ​ണ്ണ​യു​ടെ അം​ശം അ​ടി​ഞ്ഞി​ട്ടു​ണ്ട്. ചോ​ര്‍​ച്ച അ​ട​ച്ചു​വെ​ന്നും ക​ട​ലി​ല്‍ പ​ര​ന്ന എ​ണ്ണ നീ​ക്കം ചെ​യ്യു​മെ​ന്നും ക​മ്ബ​നി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്….

Read More
എന്‍സിപി പിളരും; പാലായിൽ മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥി

എന്‍സിപി പിളരും; പാലായിൽ മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥി

കോട്ടയം∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ നിന്ന് മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കും. എൻസിപി പിളരുമെന്നും കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റികളും നേതാക്കളിൽ ഒരു വിഭാഗം കാപ്പനൊപ്പമാണെന്നുമാണ് വിവരം. അതേസമയം, ദേശീയ അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ. നിർണായകമായ കൂടിക്കാഴ്ചയാണ് ഡൽഹിയിൽ നടക്കുന്നത്. പാർട്ടി ചിഹ്നത്തിലായിരിക്കില്ല കാപ്പന്‍ മല്‍സരിക്കുക എന്നാണ് സൂചനകൾ . മുല്ലപ്പള്ളി രാമചന്ദ്രനും‌ കെ.മുരളീധരനും വീണ്ടും കാപ്പനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു . പ്രതിപക്ഷ…

Read More
കരകയറി കേരളമൊഴികെ: രാജ്യത്തെ അഞ്ചിലൊന്നു മരണവും കേരളത്തിൽ

കരകയറി കേരളമൊഴികെ: രാജ്യത്തെ അഞ്ചിലൊന്നു മരണവും കേരളത്തിൽ

ന്യൂഡൽഹി ∙ രാജ്യമെങ്ങും പുതിയ കോവിഡ് കേസുകളും പ്രതിദിന മരണവും കുറയുമ്പോഴും കേരളത്തിലെ സ്ഥിതി നേരെ മറച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചികിത്സയിലുള്ളവരുടെ എണ്ണത്തിനും പ്രതിദിന കേസുകൾക്കും പുറമേ പ്രതിദിന മരണത്തിലും കേരളമാണ് ഇപ്പോൾ രാജ്യത്ത് ഒന്നാമത്. തിങ്കളാഴ്ച 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തില്ല. രാജ്യത്താകെ റിപ്പോർട്ട് ചെയ്ത 78 മരണങ്ങളിൽ പതിനാറും കേരളത്തിലാണു താനും; 20.51 %. മൊത്തം മരണം അര ലക്ഷം കടന്ന മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 15…

Read More
സംസ്ഥാനത്ത് വെറ്ററിനറി വ്യാജ ചികിത്സകരുടെ എണ്ണം വര്‍ധിക്കുന്നു

സംസ്ഥാനത്ത് വെറ്ററിനറി വ്യാജ ചികിത്സകരുടെ എണ്ണം വര്‍ധിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാജ വെറ്ററിനറി ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നു. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും സമാന വകുപ്പുകളില്‍ നിന്നും വിരമിച്ച ചില സഹായി ജീവനക്കാരുള്‍പ്പെടെയുള്ള സംഘമാണ് വെറ്ററിനറി ഡോക്ടര്‍മാരെന്ന വ്യാജേന ചികിത്സ നടത്തുന്നത്. ഇത്തരത്തിലുള്ള വ്യാജ ചികിത്സ മൂലം മനുഷ്യ ശരീരത്തെയും ബാധിക്കുന്നു. വളര്‍ത്തു മൃഗങ്ങളില്‍ അനാവശ്യമായി ഉപയോഗിക്കുന്ന ആന്റിബയോ‍ട്ടിക്കുകളും ഹോര്‍‍മോണുകളും പാല്‍, മുട്ട, ഇറച്ചി തുടങ്ങിയ മൃഗോല്‍‍പന്നങ്ങളിലൂടെ മനുഷ്യ ശരീരത്തില്‍ എത്തുന്നതാ‍യും ഇത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കു‍ന്നതായും കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ…

Read More
Back To Top
error: Content is protected !!