കൊടുവള്ളി: കൊടുവള്ളി ടൗണിൽ മോഷണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും സി.സി.ടി.വി നിരീക്ഷണത്തിൽ കൊണ്ടുവരുന്നതിന് എം.എൽ.എയും മുനിസിപ്പാലിറ്റിയും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള ടെക്സ്റ്റൈൽ ഗാർമൻെറ് ഡിലേഴ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഷിഹാബ്, ബുജൈർ, മുഹമ്മദ്, ജംഷീർ, സിറാജ് തുടങ്ങിയവർ പങ്കെടുത്തു.