മോദിയെ വെല്ലാന്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഐടി സെല്ലിലേക്ക് അഞ്ചുലക്ഷം പേര്‍ക്ക് ക്ഷണം

മോദിയെ വെല്ലാന്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഐടി സെല്ലിലേക്ക് അഞ്ചുലക്ഷം പേര്‍ക്ക് ക്ഷണം

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുലക്ഷം യുവാക്കളെ കോണ്‍ഗ്രസ് ഐടി സെല്ലിന്റെ ഭാഗമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുല്‍. ബിജെപിയുടെ സോഷ്യല്‍ മീഡിയ സെല്ലിനെ ഉന്മൂലനം ചെയ്യുക എന്നതാണ് ലക്ഷ്യം. ‘രാജ്യത്ത് നടക്കുന്നതെന്താണെന്ന് യുവാക്കളായ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്. അദൃശ്യമായതായി ഒന്നുംതന്നെയില്ല. നിങ്ങളുടെ സ്കൂളില്‍, കോളേജുകളില്‍, യൂണിവേഴ്‌സിറ്റികളിലൊക്കെ അടിച്ചമര്‍ത്തല്‍ കാണാന്‍ കഴിയും. ആശയസംഹിതകള്‍ക്ക് മേലുള്ള ആക്രമം കാണാന്‍ കഴിയും. ഡല്‍ഹിക്ക് പുറത്തേക്ക് നോക്കൂ, കര്‍ഷകര്‍ക്ക് സംഭവിക്കുന്നതെന്താണെന്ന് നിങ്ങള്‍ക്ക് കാണാന്‍…

Read More
സ്വര്‍ണക്കടത്ത്: ആദ്യ കത്തിന് അവർ വന്നു, രണ്ടാമത്തെ കത്തിന് അന്വേഷണം നിലച്ചു -ചെന്നിത്തല

സ്വര്‍ണക്കടത്ത്: ആദ്യ കത്തിന് അവർ വന്നു, രണ്ടാമത്തെ കത്തിന് അന്വേഷണം നിലച്ചു -ചെന്നിത്തല

പാലക്കാട്: സ്വര്‍ണക്കടത്ത്-പിന്‍വാതില്‍ നിയമന വിഷയത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നുലക്ഷം പിന്‍വാതില്‍ നിയമനം നടത്തിയ നാണംകെട്ട സര്‍ക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ എം.പിമാരുടെ ഭാര്യമാര്‍ക്കെല്ലാം ജോലി. എം.എല്‍.എമാരുടെയും കമ്യൂണിസ്റ്റുകാരുടെയും മക്കള്‍ക്ക് ജോലി. ഒരു കമ്യൂണിസ്റ്റുകാരന് ന്യായമായി ജോലി. ഒരു കമ്യൂണിസ്റ്റുകാരന് ന്യായമായി ജോലി കിട്ടുന്നതിന് ഞങ്ങള്‍ ആരും എതിരല്ല. പക്ഷെ പിന്‍വാതിലിലൂടെ, അന്യായമായി ചട്ടങ്ങളും നിയമങ്ങളും മറികടന്ന് കൊടുക്കുന്ന ജോലിയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ഈ സമരം ജനങ്ങളുടെയും ചെറുപ്പക്കാരുടെയും വികാരമാണ്. അത് അടിച്ചമര്‍ത്താമെന്ന്…

Read More
10,12 ക്ലാസുകൾ നിർത്തിവയ്ക്കില്ല; സ്കൂളുകളിൽ നിയന്ത്രണം കൂട്ടും

10,12 ക്ലാസുകൾ നിർത്തിവയ്ക്കില്ല; സ്കൂളുകളിൽ നിയന്ത്രണം കൂട്ടും

തിരുവനന്തപുരം ∙ മലപ്പുറം ജില്ലയിലെ 2 സ്കൂളുകളിൽ കോവിഡ് പടർന്നതിനെത്തുടർന്ന് സ്കൂളുകളിലെ നിയന്ത്രണങ്ങണങ്ങൾ കർശനമാക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. 10,12 ക്ലാസുകൾ നിർത്തിവയ്ക്കില്ല.ഓരോ ക്ലാസിലെയും മുൻകരുതൽ നടപടികൾ അധ്യാപകർ ഉറപ്പുവരുത്തണം. റീജനൽ ഡപ്യൂട്ടി ഡയറക്ടർമാരും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും സ്കൂളുകളിലെത്തി സ്ഥിതി വിലയിരുത്തണമെന്നു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു നിർദേശം നൽകി. സ്കൂളുകളുടെ സമീപം വിദ്യാർഥികൾ കൂടിനിൽക്കാൻ സാധ്യതയുള്ള ബസ് സ്റ്റോപ്പുകളിലും മറ്റും മേൽനോട്ടത്തിന് അധ്യാപകരെ നിയോഗിക്കാനും നിർദേശമുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും പരിശോധന വ്യാപിപ്പിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ…

Read More
യുപിയിലും മഹാരാഷ്ട്രയിലുമായി രണ്ട് ഖാലിസ്താൻ ഭീകരരെ പിടികൂടി

യുപിയിലും മഹാരാഷ്ട്രയിലുമായി രണ്ട് ഖാലിസ്താൻ ഭീകരരെ പിടികൂടി

മുംബൈ : പഞ്ചാബ് പോലീസ് അന്വേഷിക്കുന്ന ഖാലിസ്താൻ ഭീകരൻ മഹാരാഷ്ട്രയിൽ പിടിയിലായി. സറബ്ജീത് കീരത്ത് എന്ന ഖാലിസ്താൻ അനുഭാവിയാണ് പിടിയിലായത്. പഞ്ചാബിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പും മഹാരാഷ്ട്രയിലെ നന്ദേദ് ലോക്കൽ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സറബ്ജീത്തിനെ അറസ്റ്റ് ചെയ്ത്.പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. തുടർന്ന് പഞ്ചാബ് പോലീസ് ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം നടത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ നന്ദേലിൽ പ്രതി ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് പഞ്ചാബ് സിഐഡി സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ്…

Read More
കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും, ഘടകകക്ഷികളുടെ ആവശ്യത്തിന് വഴങ്ങില്ല

കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും, ഘടകകക്ഷികളുടെ ആവശ്യത്തിന് വഴങ്ങില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് പരമാവധി 50 സീറ്റുകള്‍ വിജയിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് യു.ഡി.എഫിന് അധികാരത്തിലെത്താൻ സാധ്യതയുള്ളുവെന്നാണ് പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെയും വിലയിരുത്തല്‍.ഈ സാഹചര്യത്തില്‍ മുന്നണിയിലെ ഘടക കക്ഷികള്‍ക്ക് അധിക സീറ്റ് എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച ചെയ്‌തേക്കില്ല. കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റിനേക്കാള്‍ ആറ് സീറ്റ് അധികം വേണമെന്നായിരുന്നു മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ പ്രത്യേക സാഹചര്യം പരിഗണിച്ച് ആറ് സീറ്റെന്ന നിര്‍ബന്ധത്തില്‍ നിന്ന്…

Read More
സ്വ​പ്ന​യും സം​ഘ​വും ക​ട​ത്തി​യ സ്വ​ര്‍​ണം എ​വി​ടെ, അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് മൗ​നം

സ്വ​പ്ന​യും സം​ഘ​വും ക​ട​ത്തി​യ സ്വ​ര്‍​ണം എ​വി​ടെ, അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് മൗ​നം

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ട്ട സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നു പ​ഴ​യ വീ​ര്യ​മി​ല്ലെ​ന്നു ആ​ക്ഷേ​പം ഉയരുബോൾ ത​ന്നെ ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​പ്ന സു​രേ​ഷും സം​ഘ​വും ക​ട​ത്തി​ക്കൊ​ണ്ടു ​വ​ന്ന 137 കി​ലോ സ്വ​ര്‍​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​കാ​തെ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍. ജൂ​ണി​ല്‍ എ​ത്തി​ച്ച 30 കി​ലോ സ്വ​ര്‍​ണം മാ​ത്ര​മാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്. ക​ള്ള​ക്ക​ട​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രും ഇ​ട​നി​ല​ക്കാ​രും പി​ടി​യി​ലാ​യെ​ങ്കി​ലും സ്വ​ര്‍​ണം വാ​ങ്ങി​യ​വ​രെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മി​ണ്ടാ​ട്ട​മി​ല്ല. 2019 ന​വം​ബ​ര്‍ മു​ത​ല്‍ 2020 ജൂ​ണ്‍ വ​രെ ശി​വ​ശ​ങ്ക​റും സ്വ​പ്ന​യും അ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 21…

Read More
കൊവിഡ് വ്യാപനം: സ്കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം

കൊവിഡ് വ്യാപനം: സ്കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം

തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഡി.ഇ.ഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്കൂളുകളില്‍ പരിശോധന നടത്തണം. സ്കൂളുകളോടു ചേര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധ്യാപകര്‍ നിരീക്ഷണം നടത്തണമെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍കരണം ഊര്‍ജിതമാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍മാര്‍ ദിവസേന സ്കൂളിലെ സ്ഥിതി സംബന്ധിച്ച്‌ ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം. മലപ്പുറത്തെ രണ്ട് സ്കൂളില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിലാണ്…

Read More
വയനാട് ജില്ലയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം

വയനാട് ജില്ലയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം

വയനാട്: യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ വയനാട് ജില്ലയില്‍ തുടങ്ങി. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല ആക്കാനുള്ള കരടുവിജ്ഞാപനത്തിനെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ അടക്കം വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കടകമ്ബോളങ്ങള്‍ തുറന്നിട്ടില്ല. പത്തുമണിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധസൂചകമായി പ്രകടനം നടത്തും. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുകയാണ്….

Read More
Back To Top
error: Content is protected !!