10,12 ക്ലാസുകൾ നിർത്തിവയ്ക്കില്ല; സ്കൂളുകളിൽ നിയന്ത്രണം കൂട്ടും

10,12 ക്ലാസുകൾ നിർത്തിവയ്ക്കില്ല; സ്കൂളുകളിൽ നിയന്ത്രണം കൂട്ടും

തിരുവനന്തപുരം ∙ മലപ്പുറം ജില്ലയിലെ 2 സ്കൂളുകളിൽ കോവിഡ് പടർന്നതിനെത്തുടർന്ന് സ്കൂളുകളിലെ നിയന്ത്രണങ്ങണങ്ങൾ കർശനമാക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. 10,12 ക്ലാസുകൾ നിർത്തിവയ്ക്കില്ല.ഓരോ ക്ലാസിലെയും മുൻകരുതൽ നടപടികൾ അധ്യാപകർ ഉറപ്പുവരുത്തണം.

റീജനൽ ഡപ്യൂട്ടി ഡയറക്ടർമാരും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും സ്കൂളുകളിലെത്തി സ്ഥിതി വിലയിരുത്തണമെന്നു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു നിർദേശം നൽകി. സ്കൂളുകളുടെ സമീപം വിദ്യാർഥികൾ കൂടിനിൽക്കാൻ സാധ്യതയുള്ള ബസ് സ്റ്റോപ്പുകളിലും മറ്റും മേൽനോട്ടത്തിന് അധ്യാപകരെ നിയോഗിക്കാനും നിർദേശമുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും പരിശോധന വ്യാപിപ്പിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദേശം തേടും.

Back To Top
error: Content is protected !!