ചോദ്യപേപ്പര്‍ ചോര്‍ച്ച : എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും

ചോദ്യപേപ്പര്‍ ചോര്‍ച്ച : എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രാഥമികാന്വേഷണം തുടങ്ങി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും. സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളിലെ അശ്ലീല പരാമര്‍ശങ്ങളിലും പരിശോധന ആരംഭിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. ചോദ്യം ചോരാന്‍ ഇടയായ സാഹചര്യം ചര്‍ച്ച ചെയ്യും. ഇനി പരീക്ഷ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമം ആക്കാന്‍ ഉള്ള നടപടി യോഗം തീരുമാനിക്കും. സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ നിര്‍ത്താന്‍ കര്‍ശന നടപടികള്‍ക്കും തീരുമാനം…

Read More
കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും : ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി

കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും : ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി എസ് ശിവന്‍കുട്ടി. സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കും. അവരിലേക്കും അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുമെന്നും പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്ലസ് വണ്ണിലെ കണക്ക് പരീക്ഷയുടേയും എസ് എസ് എല്‍ സി പരീക്ഷയില്‍ ഇംഗ്ലീഷിന്റെയും ക്രിസമസ്…

Read More
സംസ്ഥാനത്തെ ചില  ജില്ലകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്തെ ചില ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അതിതീവ്ര മഴയ്ക്ക് കേരളത്തിലെ പല ജില്ലകളിലും ശമനമുണ്ടെങ്കിലും ജാഗ്രത ഇനിയും തുടരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്നതും നേരിയ ആശങ്കയുയര്‍ത്തുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ നാളെ ഏതൊക്കെ ജില്ലകള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പരിശോധിക്കാം വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ…

Read More
സംസ്ഥാനത്ത് നാളെ  ഈ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

സംസ്ഥാനത്ത് നാളെ ഈ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ പ്രഫഷനല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (6-8-22) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച (6-8-22)ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കലക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു.

Read More
പെട്ടെന്ന് സ്‌കൂളുകൾ മിക്‌സഡാക്കാൻ കഴിയില്ല : മന്ത്രി വി ശിവൻകുട്ടി

പെട്ടെന്ന് സ്‌കൂളുകൾ മിക്‌സഡാക്കാൻ കഴിയില്ല : മന്ത്രി വി ശിവൻകുട്ടി

പെട്ടെന്ന് സ്‌കൂളുകൾ മിക്‌സഡാക്കാൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ മിക്‌സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ( minister v sivankutty about mixed schools ) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം പിടിഎ തീരുമാനം എന്നിവ പരിഗണിച്ച് മാത്രമേ സ്‌കൂളുകൾ മിക്‌സഡ് ആക്കുകയുള്ളുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് 18 സ്‌കൂളുകൾ നിലവിൽ മിക്‌സഡായി പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ പഠനം നടത്തുമെന്നും മന്ത്രി പ്രതികരിച്ചു.

Read More
പ്ലസ് വൺ പരീക്ഷ ഈ മാസം 24 മുതൽ ; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

പ്ലസ് വൺ പരീക്ഷ ഈ മാസം 24 മുതൽ ; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഈ മാസം 24 മുതൽ പരീക്ഷകൾ ആരംഭിക്കും. വിഎച്ച്എസ്ഇ പരീക്ഷകളും 24 മുതൽ ആരംഭിക്കും.ഉച്ചയോടെയാണ് വിദ്യാഭ്യാസ വകുപ്പ് തിയതികൾ പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യത്തിനായി ഒന്നു മുതൽ അഞ്ച് ദിവസം വരെ ഇടവേളകൾ നൽകിയിട്ടുണ്ട്. പ്ലസ് വൺ പരീക്ഷകൾ ഒക്ടോബർ 18 നും, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ ഒക്ടോബർ 13 നും അവസാനിക്കും. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാകും പരീക്ഷകൾ നടത്തുക. ചോദ്യപേപ്പറുകൾ നേരത്തെ തന്നെ…

Read More
സ്കൂളുകള്‍ തുറക്കല്‍ വൈകും: തീരുമാനം സുപ്രീം കോടതി വിധിക്ക് അനുസരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി

സ്കൂളുകള്‍ തുറക്കല്‍ വൈകും: തീരുമാനം സുപ്രീം കോടതി വിധിക്ക് അനുസരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : കേരളത്തിൽ സ്കൂളുകള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷാ കേസിലെ സുപ്രീംകോടതി വിധി നിര്‍ണായകമാണ്. വിധി അനുകൂലമെങ്കില്‍ മാത്രമേ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ധ സമിതിയെ നിയമിക്കൂവെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത സമയത്ത് സ്കൂള്‍ തുറക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നത് അനുചിതമാണ്. വിധി എതിരായാല്‍ സ്കൂള്‍ തുറക്കില്ല. രോഗസ്ഥിരീകരണ നിരക്ക് എട്ടിന് താഴെ എത്തിയാല്‍ മാത്രമേ ചര്‍ച്ചകളിലേക്ക് കടക്കൂവെന്നും മന്ത്രി…

Read More
എസ്​.എസ്​.എല്‍.സിക്ക്​ റെക്കോര്‍ഡ്​ വിജയം; 99.47 വിജയശതമാനം

എസ്​.എസ്​.എല്‍.സിക്ക്​ റെക്കോര്‍ഡ്​ വിജയം; 99.47 വിജയശതമാനം

തിരുവനന്തപുരം: എസ്​.എസ്​.എല്‍.സി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.47 വിജയശതമാനം ബുധനാഴ്ച ഉച്ചക്ക്​ രണ്ടിന്​ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി​ പരീക്ഷ ഫലം പ്രഖ്യാപിച്ചു​. മൂന്നുമണിമുതല്‍ പരീക്ഷഫലം വിവിധ വെബ്​സൈറ്റുകളിലൂടെ അറിയാം. 4,21,887പേര്‍ എസ്​.എസ്​.എല്‍.സി പരീക്ഷ ​എഴുതിയതില്‍ 4,19651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന്​ അര്‍ഹത നേടി. 99.47 ശതമാനം വിജയശതമാനം. മുന്‍ വര്‍ഷം ഇത്​ 98.82 ശതമാനമായിരുന്നു. 0.65ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി. എല്ലാ വിഷയത്തിലും എ പ്ലസ്​ നേടിയവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 1,21,318 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ്​ നേടി….

Read More
Back To Top
error: Content is protected !!