ചോദ്യപേപ്പര്‍ ചോര്‍ച്ച : എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും

ചോദ്യപേപ്പര്‍ ചോര്‍ച്ച : എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രാഥമികാന്വേഷണം തുടങ്ങി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും.

സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളിലെ അശ്ലീല പരാമര്‍ശങ്ങളിലും പരിശോധന ആരംഭിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. ചോദ്യം ചോരാന്‍ ഇടയായ സാഹചര്യം ചര്‍ച്ച ചെയ്യും. ഇനി പരീക്ഷ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമം ആക്കാന്‍ ഉള്ള നടപടി യോഗം തീരുമാനിക്കും.

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ നിര്‍ത്താന്‍ കര്‍ശന നടപടികള്‍ക്കും തീരുമാനം ഉണ്ടാകും.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കെ എസ് യു കോഴിക്കോട് റൂറല്‍ എസ് പി ക്ക് നല്‍കിയ പരാതിയിലാണ് പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.

എം എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിന്റെ വീഡിയോ പരിശോധിച്ച ശേഷമായിരിക്കും സ്ഥാപനത്തിലെ അധ്യാപകരുടെയും ഡയറക്ടര്‍മാരുടെയും മൊഴി എടുക്കുക. വിദ്യാഭ്യാസ വകുപ്പ് ഡി ജി പി ക്കു കൈമാറിയ പരാതിയില്‍ പോലീസ് ഇന്ന് തുടര്‍നടപടികളിലേക്ക് കടക്കും

Back To Top
error: Content is protected !!