Headlines

പ്ലസ് വൺ പ്രവേശനം; അപേക്ഷയിൽ വിവരങ്ങള്‍ തിരുത്താനും ചേർക്കാനും അവസരം; ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സമയം

പ്ലസ് വൺ പ്രവേശനം; അപേക്ഷയിൽ വിവരങ്ങള്‍ തിരുത്താനും  ചേർക്കാനും അവസരം; ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സമയം

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 388 സ്‌കുളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് റിസൾട്ടാണ് പ്രസിദ്ധപ്പെടുത്തിയത്. ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിന്‍  പേജില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും പാസ്വേര്‍ഡും നല്‍കി അലോട്ട്മെന്റ് റിസള്‍ട്ട് പരിശോധിക്കാം.

ജൂണ്‍ രണ്ടിന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്‌മെന്റിന്റെ സാധ്യത പട്ടിക മാത്രമാണിത്. എന്നാല്‍ അപേക്ഷ വിവരങ്ങളില്‍ തെറ്റു കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്തുന്നതിന് അവസരമുണ്ട്. ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും കഴിയും.

അപേക്ഷാ വിവരങ്ങള്‍ അപൂര്‍ണ്ണമായി നല്‍കിയ വിദ്യാര്‍ഥികള്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ പൂര്‍ത്തിയാക്കി കണ്‍ഫര്‍മേഷന്‍ നടത്താം. ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ആവശ്യമുള്ളവര്‍, കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകള്‍ മെയ് 28, വൈകുന്നേരം 5 ന് മുന്‍പായി വരുത്തണം.

തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ടമെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് ട്രയൽ അലോട്ടമെന്റ് റിസൾട്ട് പരിശോധിക്കുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ / ഉൾപ്പെടുത്തലുകൾ എന്നിവ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂളുകളിലേയും ഹെൽപ് ഡെസ്‌കുകളിലൂടെ തേടാം.

അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ വിദ്യാര്‍ഥികളും ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് പരിശോധിക്കണം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന്റെയും ട്രയല്‍ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു.

error: Content is protected !!