യുപിയിലും മഹാരാഷ്ട്രയിലുമായി രണ്ട് ഖാലിസ്താൻ ഭീകരരെ പിടികൂടി

യുപിയിലും മഹാരാഷ്ട്രയിലുമായി രണ്ട് ഖാലിസ്താൻ ഭീകരരെ പിടികൂടി

മുംബൈ : പഞ്ചാബ് പോലീസ് അന്വേഷിക്കുന്ന ഖാലിസ്താൻ ഭീകരൻ മഹാരാഷ്ട്രയിൽ പിടിയിലായി. സറബ്ജീത് കീരത്ത് എന്ന ഖാലിസ്താൻ അനുഭാവിയാണ് പിടിയിലായത്. പഞ്ചാബിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പും മഹാരാഷ്ട്രയിലെ നന്ദേദ് ലോക്കൽ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സറബ്ജീത്തിനെ അറസ്റ്റ് ചെയ്ത്.പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. തുടർന്ന് പഞ്ചാബ് പോലീസ് ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം നടത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ നന്ദേലിൽ പ്രതി ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് പഞ്ചാബ് സിഐഡി സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

നേരത്തെ ഖാലിസ്താൻ സംഘടനകളുമായി ബന്ധമുള്ള ഭീകരൻ ലക്‌നൗവിൽ പിടിയിലായിരുന്നു. ഉത്തർപ്രദേശ് പോലീസും പഞ്ചാബ് സിഐഡിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ഫിറോസ്പൂർ സ്വദേശിയായ ജഗ്‌ദേവ് സിംഗാണ് പിടിയിലായത്. ഖാലിസ്താൻ ഭീകരരായ പരംജീത്ത് സിംഗും മൾട്ടാണി സിംഗുമായി ഇയാൾക്ക് ബമുണ്ടെന്ധന്ന് പോലീസ് അറിയിച്ചു.

Back To Top
error: Content is protected !!