തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഡി.ഇ.ഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്കൂളുകളില്‍ പരിശോധന നടത്തണം. സ്കൂളുകളോടു ചേര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധ്യാപകര്‍ നിരീക്ഷണം നടത്തണമെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍കരണം ഊര്‍ജിതമാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍മാര്‍ ദിവസേന സ്കൂളിലെ സ്ഥിതി സംബന്ധിച്ച് ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം. മലപ്പുറത്തെ രണ്ട് സ്കൂളില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പൊന്നാനി താലൂക്കില്‍ രണ്ട് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപരുമടക്കം 262 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലും നിയന്ത്രണങ്ങള്‍ തുടങ്ങി. രോഗ വ്യാപനം രൂക്ഷമായ ധനവകുപ്പില്‍ അന്‍പതു ശതമാനം ജീവനക്കാര്‍ മാത്രമേ ഇന്നു മുതല്‍ ഉണ്ടാകു.എന്നാല്‍ ജോയിന്റ് സെക്രട്ടറി വരെയുള്ളവര്‍ ദിനവും ഹാജരാകണം. അതേ സമയം മാര്‍ച്ചില്‍ നടത്താനിരിക്കുന്ന സഹകരണ സംഘം തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടു. നേരത്തെ നടന്ന കന്റിന്‍ തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിനു കാരണമായിരുന്നു.