
ഫുട്ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു
കൊച്ചി: ഇന്ത്യൻ ഫുട്ബോൾ പരിശീലകനായിരുന്ന ടികെ ചാത്തുണ്ണി അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ 7.45ഓടെ എറണാകുളം അപ്പോളോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെക്കാലം ചികിൽസയിൽ ആയിരുന്നു. ഫുട്ബോൾ താരമായും മികച്ച പരിശീലകനായും അരനൂറ്റാണ്ടിലേറെ കാലം ഇന്ത്യൻ കായികരംഗത്ത് സജീവമായിരുന്ന വ്യക്തിത്വമാണ് ടികെ ചാത്തുണ്ണി. മോഹൻ ബഗാൻ, എഫ്സി കൊച്ചിൻ, ഡെംപോ ഗോവ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളാണ് ഇദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ചാത്തുണ്ണിക്കുള്ളത്. കേരള…