ഷിരൂര്‍ മണ്ണിടിച്ചില്‍; തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍

ഷിരൂര്‍ മണ്ണിടിച്ചില്‍; തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍

ബംഗളുരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങളെന്ന് സംശയിക്കുന്ന ടയറുകളും സ്റ്റിയറിങും ഉള്‍പ്പെടെ കണ്ടെത്തിയതിന് പുറമെ മറ്റൊരു ഭാഗത്ത് വെറൊരു വാഹനത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. മറ്റൊരു വാഹനത്തിന്റെ ഭാഗങ്ങള്‍ കൂടി തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പുറത്തേക്ക് എടുത്താലെ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും ഈശ്വര്‍ മാൽപെ പറഞ്ഞു. ലോറിയുടെ ടയറുകളും ക്ലച്ചും സ്റ്റിയറിങും, ആക്‌സിലേറ്ററും ഉള്‍പ്പെടെ കണ്ടെത്താനായിട്ടുണ്ട്. ഇതിന് പുറമെയാണ്…

Read More
മണിപ്പൂർ സംഘർഷം; ഇന്റർനെറ്റ് നിരോധനം അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി

മണിപ്പൂർ സംഘർഷം; ഇന്റർനെറ്റ് നിരോധനം അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ, അഞ്ചു ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങളുടെ നിരോധനം സർക്കാർ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. നിലവിലുള്ള ക്രമസമാധാന നില കണക്കിലെടുത്താണ് തീരുമാനമെന്ന് നിരോധനാജ്ഞ നീട്ടിക്കൊണ്ടുള്ള ഉത്തരവിൽ ആഭ്യന്തര വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 10 മുതൽ 15 വരെ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപൂർ, കച്ചിങ് എന്നീ അഞ്ചു​ ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിവെച്ചിരുന്നു. നിലവിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷം സംസ്ഥാന സർക്കാർ നിരോധനം തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന്…

Read More
പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

മലപ്പുറം: കരാട്ടെ ക്ലാസിൻറെ മറവിൽ ലൈംഗീക പീഡനം നടത്തിയ പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി. മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്. ലൈംഗീക പീഡന കേസ്സിൽ സാദിഖ് അലി ഇപ്പോൾ ജയിലിലാണ്. സാദിഖ് അലിയുടെ ലൈംഗിക അക്രമണത്തിന് സാധാരണക്കാരായ ഒട്ടേറെ പെൺകുട്ടികൾ ഇരകളായിട്ടുണ്ട്. ഇയാളുടെ കരാട്ടെ ക്ലാസ്സിൽ വന്നിരുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയാണ് ലൈംഗീക അതിക്രമത്തിന് ഇരയാക്കിയത്. ലൈംഗീക അതിക്രമത്തിലുള്ള വിഷമത്താലും ഭയത്താലും ഉണ്ടായ പ്രേരണയാൽ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്….

Read More
വെർച്വൽ അറസ്റ്റെന്ന പേരിൽ തട്ടിപ്പ്; പ്രതി പിടിയിൽ

വെർച്വൽ അറസ്റ്റെന്ന പേരിൽ തട്ടിപ്പ്; പ്രതി പിടിയിൽ

കൊച്ചി: വെർച്വൽ അറസ്റ്റെന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ. ഡൽഹി സ്വദേശി പ്രിൻസിനെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിയുടെ പരാതിയിലെടുത്ത കേസിലാണ് നടപടി. ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് വീഡിയോ കോളിൽ വന്നത്. അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടിയത്. കൊച്ചി സ്വദേശിയുടെ 30 ലക്ഷം രൂപയാണ് വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി പ്രിൻസ് തട്ടിയെടുത്തത്. പിന്നാലെ കൊച്ചി സ്വദേശി…

Read More
ഊർജ മേഖലയിലെ സഹകരണം വ്യാപിപ്പിക്കാൻ ഇന്ത്യ-യു.എ.ഇ ധാരണ; നാലു കരാറുകളിൽ ഒപ്പിട്ടു

ഊർജ മേഖലയിലെ സഹകരണം വ്യാപിപ്പിക്കാൻ ഇന്ത്യ-യു.എ.ഇ ധാരണ; നാലു കരാറുകളിൽ ഒപ്പിട്ടു

ന്യൂഡൽഹി: ഊർജ മേഖലയിൽ സഹകരണം വ്യാപിപ്പിക്കാൻ ഇന്ത്യയും യു.എ.ഇയും നാലു കരാറുകൾ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ സന്ദർശനത്തിനെത്തിയ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാനും തമ്മിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സഹകരണത്തിന് ധാരണയായത്. ദീർഘകാലം ദ്രവീകൃത പ്രകൃതിവാതകം വിതരണം ചെയ്യാൻ അബൂദബി നാഷനൽ ഓയിൽ കമ്പനിയും (അഡ്നോക്) ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐ.ഒ.സി) തമ്മിലും അഡ്നോകും ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡും (ഐ.എസ്.പി.ആർ.എൽ) തമ്മിലും കരാറുകളിൽ ഒപ്പിട്ടു….

Read More
എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ എന്തിന് കണ്ടതെന്ന് അറിയണം -ടി.പി. രാമകൃഷ്ണൻ

എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ എന്തിന് കണ്ടതെന്ന് അറിയണം -ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും തമ്മിലുള്ള കൂടിക്കാഴ്ച അന്വേഷിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ആർ.എസ്.എസ് നേതാവിനെ എന്തിന് കണ്ടതെന്ന് അറിയണമെന്നും കൺവീനർ വ്യക്തമാക്കി. നിലവിലെ അന്വേഷണ പരിധിയിൽ ആർ.എസ്.എസ് നേതാവുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചയും ഉൾപ്പെടും. കുറ്റകരമെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കും. എ.ഡി.ജി.പിയെ മാറ്റണമെന്ന് എൽ.ഡി.എഫിൽ സി.പി.ഐ ആവശ്യപ്പെട്ടില്ല. പൂരം കലക്കിയതിൽ ഗൂഢാലോചനയുണ്ടെങ്കിൽ നടപടി സ്വീകരിക്കും. എന്നാൽ, പരിശോധിച്ച ശേഷമെ നടപടിയെടുക്കൂവെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ഇ.പി. ജയരാജൻ…

Read More
അയർലൻഡിൽ ജോലി വാഗ്ദാനം; 2.5 കോടി തട്ടിയ യുവതി പിടിയിൽ

അയർലൻഡിൽ ജോലി വാഗ്ദാനം; 2.5 കോടി തട്ടിയ യുവതി പിടിയിൽ

പ​ള്ളു​രു​ത്തി: അ​യ​ർ​ല​ന്‍ഡി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 2.5 കോ​ടി രൂ​പ​യോ​ളം ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ യു​വ​തി​യെ പ​ള്ളു​രു​ത്തി പൊ​ലീ​സ് മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ പി​ടി​കൂ​ടി. ഫോ​ർ​ട്ട്​​കൊ​ച്ചി സ്വ​ദേ​ശി​യും ഇ​പ്പോ​ൾ പെ​രു​മ്പാ​വൂ​രി​ൽ താ​മ​സി​ക്കു​ന്ന​തു​മാ​യ അ​നു (34) വി​നെ​യാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് പ​ള്ളു​രു​ത്തി ക​ടേ​ഭാ​ഗം സ്വ​ദേ​ശി ജി​ബി​ൻ ജോ​ർ​ജി​നും കേ​സി​ൽ പ​ങ്കു​ണ്ടെ​ന്നും ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​എ​സ്. സു​ദ​ർ​ശ​ൻ, മ​ട്ടാ​ഞ്ചേ​രി അ​സി.​പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​ആ​ർ. മ​നോ​ജ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ഇ​സ്രാ​യേ​ലി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യാ​ണ്​ അ​യ​ർ​ല​ൻ​ഡി​ൽ…

Read More
രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി

രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ബം​ഗാളി നടിയുടെ പരാതിയിലെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയിരിക്കുന്നത്. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി. ഹേമക്കമ്മിറ്റി റിപ്പോർട്ട് പുറത്തായതിന് പിന്നാലെ വന്ന ആദ്യ ആരോപണങ്ങളിൽ ഒന്നായിരുന്നു പ്രമുഖ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായിരുന്ന രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ പരാതി. ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. നിലവിൽ മുൻകൂർ ജാമ്യത്തിനായാണ് രഞ്ജിത്ത് ഹർജി നൽകിയത്. നടി വെളിപ്പെടുത്തിയത്, രഞ്ജിത്തിൻ്റെ സിനിമയായ പാലേരിമാണിക്യത്തിൽ…

Read More
Back To Top
error: Content is protected !!