കനത്ത മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കനത്ത മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കാസർഗോഡ്: കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് ജില്ലാ കളക്‌ടർ ഇമ്പശേഖരൻ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്‌ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല. കാസർഗോഡ് ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരുന്നു. നാളെ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. അതേസമയം, സംസ്‌ഥാനത്ത്‌ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട് തുടരുകയാണ്. അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന…

Read More
ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തി നരേന്ദ്രമോദി

ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തി നരേന്ദ്രമോദി

ഡല്‍ഹി: ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അക്രമം വ്യാപകമാകുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഒരു മണിക്കൂറോളം നേരം മോദി ചര്‍ച്ച നടത്തി. സാധ്യമായ ഇടപടെലുകള്‍ നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമുള്ളതാണെന്ന് പ്രധാനമന്ത്രി വിലയിരുത്തി. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിദേശകാര്യമന്ത്രി പ്രസ്താവന നടത്താനിടയുണ്ട്. ബംഗ്ലാദേശിലെ സാഹചര്യത്തില്‍…

Read More
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തില്ല: മന്ത്രിസഭാ യോഗത്തില്‍  തീരുമാനം

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തില്ല: മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ മന്ത്രിസഭ തള്ളി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. വിവിധ സര്‍വീസ് ചട്ടങ്ങള്‍ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. പ്രത്യേക ലക്ഷ്യത്തോടുകൂടി…

Read More
‘സർജിക്കൽ സ്ട്രൈക്ക് ആരുടെയും കുത്തകയല്ല, വലിയ കസേരകൾ പ്രതീക്ഷിക്കുന്നില്ല’; കെ. സുരേന്ദ്രന് മറുപടിയുമായി സന്ദീപ് വാര്യർ

‘സർജിക്കൽ സ്ട്രൈക്ക് ആരുടെയും കുത്തകയല്ല, വലിയ കസേരകൾ പ്രതീക്ഷിക്കുന്നില്ല’; കെ. സുരേന്ദ്രന് മറുപടിയുമായി സന്ദീപ് വാര്യർ

പാലക്കാട്: സർജിക്കൽ സ്ട്രൈക്ക് ആരുടെയും കുത്തകയല്ലെന്നും ഇന്ദിര ഗാന്ധിയാണ് രാജ്യത്ത് ആദ്യമായി സർജിക്കൽ സ്ട്രൈക്ക് നടത്തിയതെന്നും ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. ബി.ജെ.പി നേതാവിന്റെ മുൻ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു സന്ദീപിന്റെ പ്രതികരണം. കോൺഗ്രസുകാരനായാണ് ഇനി തന്റെ രാഷ്ട്രീയ പ്രവർത്തനമെന്നും വലിയ കസേരകൾ പ്രതീക്ഷിക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടിയായി സന്ദീപ് വാര്യർ പറഞ്ഞു. സി.പി.എമ്മിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും സന്ദീപ് കൂട്ടിച്ചേർത്തു. “ചിലഘട്ടങ്ങൾ അനിവാര്യമായ തീരുമാനങ്ങൾ നാം കൈക്കൊള്ളണം. വെറുപ്പിന്റെയും…

Read More
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങി

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങി

കണ്ണൂര്‍ : പി പി ദിവ്യയുടെ ഒഴിവിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പു നടപടികള്‍ നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചിട്ടില്ല. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് പി പി ദിവ്യ പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. നിലവില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ കെ കെ രത്നകുമാരിയാണ് സി പി എം സ്ഥാനാര്‍ഥി. യു ഡി എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ജൂബിലി ചാക്കോ…

Read More
മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഹൈക്കോടതി

മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഹൈക്കോടതി

കോട്ടയം: പാല എംഎൽഎ മാണി സി കാപ്പന് ആശ്വാസം. മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി സി വി ജോൺ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി ജയചന്ദ്രൻ്റെ ബെഞ്ചാണ് തള്ളിയത്. ആവശ്യമായ രേഖകൾ ഹാജരാക്കിയില്ല, അനുവദനീയമായതിൽ കൂടുതൽ തുക തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവാക്കി, തുടങ്ങിയ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി വി ജോൺ മാണി സി കാപ്പനെതിരെ ഹർജി നൽകിയിരുന്നത്. ഇക്കാര്യങ്ങൾ തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി…

Read More
ഓണ്‍ലൈൻ ഡെലിവറി തട്ടിപ്പ്; വ്യാജ  ഓ.ടി.പി നൽകി കോടികൾ പറ്റിച്ച രണ്ടുപേർ അറസ്റ്റിൽ

ഓണ്‍ലൈൻ ഡെലിവറി തട്ടിപ്പ്; വ്യാജ ഓ.ടി.പി നൽകി കോടികൾ പറ്റിച്ച രണ്ടുപേർ അറസ്റ്റിൽ

മംഗളൂരു: വ്യാജ ഓ.ടി.പി നൽകി ഓണ്‍ലൈന്‍ ആപ്പ് ഡെലിവറി എക്‌സിക്യുട്ടീവുകളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍. രാജ് കുമാര്‍ മീണ (23), സുഭാഷ് ഗുര്‍ജാര്‍ (27) എന്നിവരെയാണ് ഉര്‍വ പൊലീസ് മംഗളൂരുവില്‍ നിന്നും പിടികൂടിയത്. ഡെലിവറി എക്‌സിക്യുട്ടീവിന് വ്യാജ ഒ.ടി.പി. നമ്പര്‍ നല്‍കി പറ്റിക്കുന്ന പുതിയ തരം തട്ടിപ്പാണ് ഇവര്‍ പല സംസ്ഥാനങ്ങളിലായി നടത്തുന്നത്. കേരളം, തമിഴ്നാട്, അസം, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങി പത്തിലധികം സംസ്ഥാനങ്ങളില്‍ നിന്നായി 1.29 കോടി…

Read More
‘ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുന്നു’; വിമർശനവുമായി ലബനാൻ പ്രധാനമന്ത്രി

‘ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുന്നു’; വിമർശനവുമായി ലബനാൻ പ്രധാനമന്ത്രി

ബെയ്റൂത്ത്: ലബനാനിൽ ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുകയാണെന്ന വിമർശനവുമായി പ്രധാനമന്ത്രി നജിബ് മികാതി. രാജ്യത്ത് അവരുടെ ആക്രമണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. വെടിനിർത്തൽ കരാറുണ്ടാക്കാനുള്ള ശ്രമങ്ങളെയെല്ലാം അവർ തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എ.എഫ്.പിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലബനീസ് മേഖലകളിലെ ആക്രമണം ഇസ്രയേൽ വർധിപ്പിക്കുകയാണ്. നിരവധി ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ജനങ്ങളോട് പൂർണമായും ഒഴിഞ്ഞ് പോകാനാണ് അവർ ആവശ്യപ്പെടുന്നത്. ബെയ്റൂത്ത് നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിലാണ് അവർ ഇപ്പോൾ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത്. അവരുടെ നടപടികൾ വെടിനിർത്തലിന് ഒരുക്കമല്ലെന്നതിന്റെ സൂചനകളാണെന്നും…

Read More
Back To Top
error: Content is protected !!