മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഹൈക്കോടതി

മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഹൈക്കോടതി

കോട്ടയം: പാല എംഎൽഎ മാണി സി കാപ്പന് ആശ്വാസം. മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി സി വി ജോൺ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി ജയചന്ദ്രൻ്റെ ബെഞ്ചാണ് തള്ളിയത്.

ആവശ്യമായ രേഖകൾ ഹാജരാക്കിയില്ല, അനുവദനീയമായതിൽ കൂടുതൽ തുക തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവാക്കി, തുടങ്ങിയ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി വി ജോൺ മാണി സി കാപ്പനെതിരെ ഹർജി നൽകിയിരുന്നത്. ഇക്കാര്യങ്ങൾ തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

Back To Top
error: Content is protected !!