ആചാര ലംഘനം നടത്തി : തന്ത്രിയ്ക്കെതിരെ ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി

ആചാര ലംഘനം നടത്തി : തന്ത്രിയ്ക്കെതിരെ ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി

തൃശൂര്‍: ഗുരുവായൂരിൽ തന്ത്രി വീണ്ടും ആചാര ലംഘനം നടത്തിയെന്ന് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി. വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമനപൂജ മാറ്റിയതിന് പിന്നാലെ, ഭക്തര്‍ക്ക് അന്നദാനം കഴിയ്ക്കാനുള്ള അന്നദാന മണ്ഡപത്തില്‍ മരിച്ച ‘പുല വാലായ്മ’ ഉള്ള തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാട് വിളക്ക് കത്തിച്ച് ആചാര ലംഘനം നടത്തിയെന്നാണ് ക്ഷേത്ര രക്ഷാസമിതിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടികാട്ടി ക്ഷേത്ര രക്ഷാസമിതി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്ത് നല്‍കി. ഹൈന്ദവ വിശ്വാസ പ്രകാരം ‘പുല വാലായ്മയുള്ള ഒരാള്‍ ഒരിക്കലും ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാറില്ലെന്നും ആചാര…

Read More
കാലടിയിൽ മൂവർ സംഘം കഞ്ചാവ് എത്തിച്ചത് ഒഡീഷയിൽ നിന്ന് : ഒടുവിൽ എട്ടര കിലോ കഞ്ചാവുമായി പ്രതികൾ പിടിയിൽ

കാലടിയിൽ മൂവർ സംഘം കഞ്ചാവ് എത്തിച്ചത് ഒഡീഷയിൽ നിന്ന് : ഒടുവിൽ എട്ടര കിലോ കഞ്ചാവുമായി പ്രതികൾ പിടിയിൽ

പെരുമ്പാവൂർ : കാലടിയിൽ വൻ കഞ്ചാവ് വേട്ട. എട്ടര കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. തൃക്കാരിയൂർ പാനിപ്ര തോട്ടത്തിക്കുടി ഷംസുദ്ദീൻ (36), വെസ്റ്റ് ബംഗാൾ മുർഷിദാബാദ് അബ്ദുൽ അസീസ് മണ്ഡൽ (33) വെസ്റ്റ് ബംഗാൾ ഗോപാൽപൂർ ഘട്ട് സുമൻ മണ്ഡൽ (29) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓട്ടോ ടാക്സിയിൽ കഞ്ചാവുമായി വരുന്ന സമയത്ത് കാലടി…

Read More
ഈ രാജ്യങ്ങളിൽ പോകരുത് ; മുന്നറിയിപ്പുമായി റഷ്യ

ഈ രാജ്യങ്ങളിൽ പോകരുത് ; മുന്നറിയിപ്പുമായി റഷ്യ

മോസ്കോ : യുഎസ്, കാനഡ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പുമായി റഷ്യ. ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് പൗരന്മാർക്ക് റഷ്യൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയത്. യുഎസുമായുള്ള ബന്ധം വഷളായതിനാൽ റഷ്യൻ പൗരന്മാർ ഈ രാജ്യങ്ങളിൽ വേട്ടയാടപ്പെടാൻ സാധ്യതയുണ്ടെന്ന് റഷ്യ മുന്നറിയിപ്പ് നൽകുന്നു. പുതുവർഷ അവധി, ഔദ്യോഗിക യാത്രകൾ ഒഴിവാക്കണമെന്നാണ് റഷ്യ മുന്നറിയിപ്പ് നൽകിയത്. യുഎസ്, ബ്രിട്ടിഷ് നിർമിത മിസൈലുകൾ യുക്രെയ്നിനു നൽകി യുദ്ധത്തിൽ ഇടപെട്ടതോടെയാണ് ഈ രാജ്യങ്ങളുമായുള്ള ബന്ധം മോശമായതെന്നു വിദേശകാര്യ വക്താവ് പറഞ്ഞു.

Read More
പതിനാറുകാരിയെ ലൈം​ഗികപീഡനത്തിന് ഇരയാക്കിയ കേസിൽ നിയാസിന് ശിക്ഷ വിധിച്ചു

പതിനാറുകാരിയെ ലൈം​ഗികപീഡനത്തിന് ഇരയാക്കിയ കേസിൽ നിയാസിന് ശിക്ഷ വിധിച്ചു

തിരൂർ: പതിനാറുകാരിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് ഏഴു വർഷം സാധാരണ തടവും ഒന്നരലക്ഷം രൂപ പിഴയും. പുറത്തൂരിലെ പയ്യം പള്ളി നിയാസി (35)നെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴ പിഴയൊടുക്കിയില്ലെങ്കിൽ ഒരുവർഷം അധിക തടവുശിക്ഷ അനുഭവിക്കണമെന്നും തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യർ ശിക്ഷാ വിധിയിൽ വ്യക്തമാക്കി. പ്രതി പിഴയടയ്ക്കുന്നപക്ഷം 1,40,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. 2012 നവംബർ 12-ന് രാത്രിയിലാണ്…

Read More
തെളിവുകളില്ലാതെ ഭര്‍ത്താവിനെതിരെ നിയമം അനുവദിക്കില്ല : സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി

തെളിവുകളില്ലാതെ ഭര്‍ത്താവിനെതിരെ നിയമം അനുവദിക്കില്ല : സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി

ന്യൂദല്‍ഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെയുള്ള പക പോക്കലിനായി നിയമം ഉപയോഗിക്കുന്നുവെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എന്‍ കോടീശ്വര്‍ സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. വ്യക്തിപരമായ വിദ്വേഷം മുന്‍നിര്‍ത്തി പലരും സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി സുപ്രീംകോടതി പറഞ്ഞു. ഗാര്‍ഹിക തര്‍ക്കങ്ങള്‍ സംബന്ധിച്ച കേസുകള്‍ രാജ്യത്ത് വലിയ തോതില്‍ വര്‍ധിച്ചുവരികയാണ്. ഇതിനിടെ സ്ത്രീധന നിരോധന നിയമം വലിയ രീതിയില്‍ ദുരുപയോഗം ചെയ്യുന്നതായി കോടതിയുടെ…

Read More
ആൽവിനെ ഇടിച്ചത് ബെൻസ് തന്നെയെന്ന് സ്ഥിരീകരണം: വാഹനത്തിന് ഇൻഷുറൻസില്ല, ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യും

ആൽവിനെ ഇടിച്ചത് ബെൻസ് തന്നെയെന്ന് സ്ഥിരീകരണം: വാഹനത്തിന് ഇൻഷുറൻസില്ല, ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യും

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് സ്ഥിരീകരിച്ച് പോലീസ്. ഇടിച്ചത് ഡിഫെൻഡർ കാർ ആണെന്നാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നൽകിയത്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയത്. റീൽസ് എടുത്ത മൊബൈൽ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അപകടം വരുത്തിയ ബെൻസ് കാറിന്റെ ഡ്രൈവറുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും…

Read More
പുഷ്പ 2ന് വന്‍ തിരിച്ചടി! വ്യാജ പതിപ്പ് യൂട്യൂബില്‍; വിഡിയോ കണ്ടത് 26 ലക്ഷം പേര്‍

പുഷ്പ 2ന് വന്‍ തിരിച്ചടി! വ്യാജ പതിപ്പ് യൂട്യൂബില്‍; വിഡിയോ കണ്ടത് 26 ലക്ഷം പേര്‍

മുംബൈ: പുഷ്പ 2 വിന് വന്‍ തിരിച്ചടി. പുഷ്പ 2-വിന്റെ ഹിന്ദി പതിപ്പ് യൂട്യൂബില്‍ ചോര്‍ന്നു. 6 മണിക്കൂര്‍ മുന്‍പാണ് ‘ഗോട്ട്സ്സ്’ എന്ന യൂട്യൂബ് അക്കൗണ്ടില്‍ സിനിമയുടെ തീയറ്റര്‍ പതിപ്പ് അപ്ലോഡ് ചെയ്യപ്പെട്ടത്. 1000 കോടി എന്ന സംഖ്യയിലേക്ക് ചിത്രം കുതിക്കുമ്പോഴാണ് ഈ വലിയ തിരിച്ചടി ലഭിച്ചിരിക്കുന്നത്. കോവിഡിന് ശേഷം ഹിന്ദിയിലേക്ക് മൊഴി മാറ്റിയ ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും വലിയ ഗ്രോസ് കളക്ഷന്‍ നേടി മുന്നേറുകയാണ് പുഷ്പ 2. അതിനൊപ്പം തന്നെ ജവാന്‍ അടക്കം അടുത്തകാലത്ത് ഹിന്ദിയില്‍…

Read More
മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചതിൽ നടപടിയില്ല : രാഷ്ട്രപതിക്ക് കത്തയച്ച് അക്രമണത്തിന് ഇരയായ നടി

മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചതിൽ നടപടിയില്ല : രാഷ്ട്രപതിക്ക് കത്തയച്ച് അക്രമണത്തിന് ഇരയായ നടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് ആക്രമണത്തിന് ഇരയായ നടി. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയില്ലെന്ന് നടി രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. പരാതി നല്‍കിയിട്ടും ഹൈക്കോടതിയും സുപ്രീംകോടതിയും ഈ വിഷയത്തില്‍ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്തെഴുതുന്നതെന്ന് നടി പറയുന്നു. തന്നെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി മൂന്നുതവണ തുറന്നു പരിശോധിച്ചതായി കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ അടക്കം…

Read More
Back To Top
error: Content is protected !!