
രക്ഷകരായി തൊടുപുഴ ഫയർഫോഴ്‌സ്; കിണറുകളിൽപെട്ട 3 മൃഗങ്ങളെ രക്ഷപ്പെടുത്തി
തൊടുപുഴ: മൂന്നുദിവസമായി കിണറിൽ അകപ്പെട്ട നായയെ രക്ഷപ്പെടുത്താൻ വീട്ടുകാരും നാട്ടുകാരും ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോൾ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയും അവരെത്തി നായയെ രക്ഷിച്ചതുമാണ് ആദ്യ സംഭവം. മണക്കാട് സ്വദേശിയായ താനാട്ട് ജനാർദ്ദനന്റെ കിണറ്റിലായിരുന്നു നായ വീണത്. ചുറ്റുമതിൽ ഇല്ലാത്ത ഉപയോഗശൂന്യമായ കിണറിന് 18 അടി താഴ്‌ചയും വെള്ളം ഇല്ലാത്തതുമായിരുന്നു. ഫയർ ഓഫീസറായ ഷിബിൻ ഗോപി റെസ്‌ക്യൂ നെറ്റിൽ കിണറിൽ ഇറങ്ങി നായയെ സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു. ഗ്രേഡ് അസിസ്‌റ്റൻഡ് സ്‌റ്റേഷൻ ഓഫീസർ കെ എ ജാഫർഖാന്റെ നേതൃത്വത്തിൽ എത്തിയ…