നാടിനെ നടുക്കിയ മാന്നാർ കൊലപാതകം; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ

നാടിനെ നടുക്കിയ മാന്നാർ കൊലപാതകം; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ

ആലപ്പുഴ: മാന്നാർ ജയന്തിക്കേസിൽ ഭർത്താവിന് വധശിക്ഷ. ആലുംമൂട്ടിൽ സ്വദേശിയായ കുട്ടികൃഷ്ണനെയാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്. ഭാര്യയായ ജയന്തിയെ ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്

2004 ലാണ് കേസിനാസ്പദമായ സംഭവം. സംശയരോഗിയായ കുട്ടികൃഷ്ണൻ ഭാര്യയുമായി തർക്കിക്കുകയും തുടർന്നുണ്ടായ പ്രകോപനത്തിൽ ചുറ്റിക കൊണ്ട് തലയ്‌ക്കടിക്കുകയുമായിരുന്നു. പിന്നീട് ഉളി, കറിക്കത്തി തുടങ്ങിയവ ഉപയോഗിച്ച് തലയറുത്തെടുത്തു. ദമ്പതികളുടെ ഒന്നര വയസുകാരിയായ മകളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം.

സംഭവത്തിന് ശേഷം കുട്ടികൃഷ്ണൻ പൊലീസ് സ്റ്റേഷനിലെത്തുകയും ഭാര്യയെ അജ്ഞാതർ കൊലപ്പെടുത്തിയെന്നും വിവരം അറിയിച്ചു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൃഷ്ണനാണ് ജയന്തിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് 2023ലാണ് ഇയാളെ വീണ്ടും പിടികൂടിയത്.

Back To Top
error: Content is protected !!