കണ്‍പോളയില്‍ മീന്‍ചൂണ്ട തുളച്ചുകയറി; രക്ഷകരായി കണ്ണൂര്‍ ജില്ലാ ആശുപത്രി ഡോക്ടര്‍മാര്‍

കണ്‍പോളയില്‍ മീന്‍ചൂണ്ട തുളച്ചുകയറി; രക്ഷകരായി കണ്ണൂര്‍ ജില്ലാ ആശുപത്രി ഡോക്ടര്‍മാര്‍

കണ്ണൂര്‍: കണ്‍പോളയില്‍ മീന്‍ ചൂണ്ട തുളച്ചുകയറിയ യുവതിക്ക് രക്ഷകരായി കണ്ണൂര്‍ ജില്ലാ ആശുപത്രി ഡോക്ടര്‍മാര്‍. പേരാവൂര്‍ മുണ്ടപ്പാക്കല്‍ സ്വദേശിനി ജിഷയുടെ കണ്‍പോളയിലാണ് മീന്‍ചൂണ്ട തുളച്ച് കയറിയത്. വിറകുപുരയില്‍നിന്ന് വിറക് എടുക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും മീന്‍ ചൂണ്ട പുറത്തെടുക്കാനായില്ല. കടുത്ത വേദനയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ നേത്ര വിഭാഗത്തില്‍ ചികിത്സ തേടിയെങ്കിലും ചൂണ്ടയുടെ മൂര്‍ച്ചയുള്ള അറ്റം പുറത്തെടുക്കുക വെല്ലുവിളിയായിരുന്നു. നേത്ര വിഭാഗത്തിന് ഇത് സാധിക്കാതെ വന്നപ്പോൾ ഉടനെ ദന്തവിഭാഗത്തിന്റെ സേവനം തേടുകയായിരുന്നു….

Read More
ലൈംഗികമായി അധിക്ഷേപിച്ചു; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുറന്ന കത്തുമായി സാന്ദ്രാ തോമസ്

ലൈംഗികമായി അധിക്ഷേപിച്ചു; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുറന്ന കത്തുമായി സാന്ദ്രാ തോമസ്

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്ത്രീ സൗഹൃദമല്ലെന്നും, ഭാരവാഹികൾ നിന്ന് മോശം അനുഭവം നേരിട്ടുവെന്നും നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. സിനിമയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ വിളിച്ചുവരുത്തിയ ശേഷം തന്നെ ലൈംഗികമായി അധിക്ഷേപിച്ചതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എഴുതിയ പരാതി കത്തിൽ നടി പറയുന്നു. ലൈംഗിക ചുവയോടെ സ്ത്രീകളെ കാണുന്നവർ നേതൃത്വത്തിലുള്ള സംഘടനയെ വനിതാ നിർമാതാവായ താൻ എങ്ങനെ ധൈര്യപൂർവം സമീപിക്കും? .ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ടും അസോസിയേഷൻ കയ്യും കെട്ടി നോക്കി നിൽക്കുന്നു. നിയമനടപടികൾ ആരംഭിച്ച ഘട്ടത്തിൽ പ്രതികാരം…

Read More
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; 2 വർഷത്തിന് ശേഷം സത്യേന്ദ്ര ജെയിന് ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; 2 വർഷത്തിന് ശേഷം സത്യേന്ദ്ര ജെയിന് ജാമ്യം

ഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ജാമ്യം. രണ്ട് വര്‍ഷത്തിന് ശേഷമാണ് ജെയിനിന് ജയില്‍ മോചിതനാകുന്നത്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 5000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജയില്‍ മോചിതനായിരിക്കുന്നത്. വിചാരണയിലെ കാലതാമസവും നീണ്ടനാളത്തെ ജയില്‍വാസവും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ ഇ ഡി കോടതിയില്‍ എതിര്‍ത്തു. സത്യേന്ദ്ര ജെയിന് ജാമ്യം അനുവദിച്ചാല്‍ അത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി ചൂണ്ടിക്കാട്ടി.എന്നാല്‍ ഇഡിയുടെ…

Read More
ബി.ജെ.പിയുമായും സി.പി.എമ്മുമായും ചര്‍ച്ച നടത്തിയ ആളെ യു.ഡി.എഫ് എങ്ങനെ സ്ഥാനാർഥിയാക്കും -വി.ഡി. സതീശൻ

ബി.ജെ.പിയുമായും സി.പി.എമ്മുമായും ചര്‍ച്ച നടത്തിയ ആളെ യു.ഡി.എഫ് എങ്ങനെ സ്ഥാനാർഥിയാക്കും -വി.ഡി. സതീശൻ

ചേലക്കര (തൃശൂർ): സി.പി.എമ്മില്‍ പോകാന്‍ തീരുമാനിച്ച ഒരാള്‍ വാർത്തസമ്മേളനം നടത്തിയാല്‍ എനിക്ക് അനുകൂലമായി സംസാരിക്കില്ലല്ലോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സരിൻ അദ്ദേഹം സി.പി.എമ്മില്‍ പോകാന്‍ തീരുമാനിച്ചതു കൊണ്ടാണ് ഇന്നലെ നടപടി എടുക്കാതിരുന്നത്. നടപടി എടുത്തതു കൊണ്ടാണ് സി.പി.എമ്മില്‍ പോകുന്നതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇന്നലെ നടത്തിയത്. അദ്ദേഹം ആദ്യം ബി.ജെ.പിയുമായി ചര്‍ച്ച നടത്തി. അവരുടെ സ്ഥാനാര്‍ഥി ആകാന്‍ പറ്റുമോയെന്നു ശ്രമിച്ചു. സ്ഥാനാർഥിയാകാന്‍ അവരുടെ നേതൃത്വത്തിലുള്ളവര്‍ ഉണ്ടെന്ന് അവര്‍ അറിയിച്ചു. ബി.ജെ.പി സ്ഥാനാർഥിയാകാന്‍ പറ്റില്ലെന്നു തിരിച്ചറിഞ്ഞാണ്…

Read More
അജയ് ജഡേജ ഇനി ഗുജറാത്തിലെ ജാംനഗർ രാജ സിംഹാസനത്തി​ന്‍റെ അവകാശി

അജയ് ജഡേജ ഇനി ഗുജറാത്തിലെ ജാംനഗർ രാജ സിംഹാസനത്തി​ന്‍റെ അവകാശി

ന്യൂഡൽഹി: ഗുജറാത്തിലെ നവനഗർ എന്നറിയപ്പെട്ടിരുന്ന മുൻനാട്ടുരാജ്യമായ ജാംനഗറി​ന്‍റെ മഹാരാജാവ് ത​ന്‍റെ അനന്തരവനും മുൻ ക്രിക്കറ്റ് താരവുമായ അജയ് ജഡേജയെ സിംഹാസനത്തി​ന്‍റെ പുതിയ അവകാശിയായി പ്രഖ്യാപിച്ചു. 1992നും 2000നും ഇടയിൽ ഇന്ത്യക്കായി 196 ഏകദിനങ്ങളും 15 ടെസ്റ്റ് മത്സരങ്ങളും കളിച്ച 53 കാരനായ ക്രിക്കറ്റ് താരം ജാംനഗർ രാജകുടുംബത്തി​ന്‍റെ പിൻഗാമിയാണ്. അജയ് ജഡേജയുടെ പിതാവ് ദൗലത്സിംഗ്ജി ജഡേജയുടെ ബന്ധുസഹോദരനാണ് ജാംനഗർ മഹാരാജാവായ ശത്രുസല്യസിൻഹ് ജഡേജ. 1971 മുതൽ 1984 വരെ മൂന്ന് തവണ ജാംനഗറിൽനിന്ന് പാർലമെ​ന്‍റ് അംഗമായിരുന്നു ജഡേജയുടെ…

Read More
ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു

ചെന്നൈ: ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു . മൈസൂരു-ദർഭാംഗ ബാഗമതി എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം. ചെന്നൈയ്‌ക്ക് സമീപം തിരുവള്ളൂർ റെയില്‍വേ സ്റ്റേഷന് അടുത്തുള്ള കവരപേട്ടൈ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. നിരവധി കോച്ചുകള്‍ പാളം തെറ്റിയെന്നാണ് റിപ്പോർട്ട്. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നിർത്തിയിട്ട ചരക്ക് തീവണ്ടിയില്‍ എക്സ്പ്രസ് ട്രെയിൻ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാദൗത്യം പുരോഗമിക്കുകയാണ്.

Read More
ശബരിമല തീർത്ഥാടകർക്കുള്ള സ്‌പോട്ട് ബുക്കിങ് തിരിച്ചു കൊണ്ടുവരണം: സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണമെന്ന് ചെന്നിത്തല

ശബരിമല തീർത്ഥാടകർക്കുള്ള സ്‌പോട്ട് ബുക്കിങ് തിരിച്ചു കൊണ്ടുവരണം: സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്‌പോട്ട് ബുക്കിങ് പരിപാടി തിരിച്ചു കൊണ്ടുവരണം. ശബരിമല അന്യസംസ്ഥാന തീര്‍ഥാടരുടെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇല്ലെങ്കില്‍ അന്യസംസ്ഥാനത്ത് നടത്തുന്ന ഭക്തന്മാരെ ഇത് പ്രതികൂലമായി ബാധിക്കും. പുറത്തുനിന്ന് വരുന്ന എല്ലാ ഭക്തരും ആധുനിക സാങ്കേതികവിദ്യ അറിയുന്നവരാകണമെന്ന് ശാഠ്യം പിടിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്‌പോട്ട് ബുക്കിങ്ങിനെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കണമെന്ന് എന്തിനാണീ വാശി. ശബരിമലയിലെ…

Read More
മുഖ്യമന്ത്രി എന്തൊക്കെയോ ഒളിക്കുന്നു; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനിൽ ഇനി പ്രവേശനമില്ലെന്ന് ഗവർണർ

മുഖ്യമന്ത്രി എന്തൊക്കെയോ ഒളിക്കുന്നു; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനിൽ ഇനി പ്രവേശനമില്ലെന്ന് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി അവരെ വിലക്കുന്നതെന്ന് ഗവർണർ വിമർശിച്ചു. രാജ്യ വിരുദ്ധ പ്രവർത്തനം നടന്നെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ പശ്ചാത്തലത്തിൽ ഇത് ഗൗരവതരമായ വിഷയമാണെന്നും ഇത് രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യുമെന്നും ഗവർണർ പറഞ്ഞു. കേന്ദ്ര ഏജൻസികളെ വെച്ചുള്ള അന്വേഷണം പരിഗണിക്കും. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനിൽ വിലക്കാണ്. നിരന്തരം വന്നുകൊണ്ടിരുന്നവർ ആവശ്യപ്പെട്ടിട്ടും വന്നില്ല. അവർക്ക് രാജ്ഭവനിലേക്ക് ഇനി പ്രവേശനമുണ്ടാകില്ലെന്നും…

Read More
Back To Top
error: Content is protected !!