
ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറിനരികെ മക്കയിൽ വാഹനാപകടത്തിൽ മരിച്ച മകനും അന്ത്യവിശ്രമം
മക്ക: ഇക്കഴിഞ്ഞ വ്യാഴാഴ്ച ത്വാഇഫിൽ നിന്നും 200 കിലോമീറ്റർ അകലെ റിദ് വാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് റിയാസിന്റെ മൃതദേഹം മക്കയിൽ ഖബറടക്കി. ഇക്കഴിഞ്ഞ ഹജ്ജ് കർമത്തിനിടെ മിനയിൽ വെച്ച് കാണാതാവുകയും ശേഷം മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത ഇദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് മാസ്റ്ററുടെ ഖബറിനടുത്തായി ജന്നത്തുൽ മഹല്ല മഖ്ബറയിൽ തന്നെയാണ് കുടുംബത്തിന്റെ ആഗ്രഹപ്രകാരം റിയാസിന്റെയും മൃതദേഹം ഖബറടക്കിയത്. പിതാവിന്റെ ഖബറടക്കത്തിനായി കുവൈത്തിൽനിന്ന് കുടുംബസമേതം എത്തിയതായിരുന്നു മക്കളായ റിയാസും സഹോദരൻ സൽമാനും….