ദുരന്തഭൂമിയില്‍ ഫോട്ടോഷൂട്ട്; ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിക്കും രൂക്ഷവിമര്‍ശനം

ദുരന്തഭൂമിയില്‍ ഫോട്ടോഷൂട്ട്; ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിക്കും രൂക്ഷവിമര്‍ശനം

ല്‍പ്പറ്റ: നൂറുകണക്കിന് ജീവനുകള്‍ പൊലിഞ്ഞ വയനാട്ടിലെ ദുരന്തഭൂമിയില്‍ ഫോട്ടോഷൂട്ട് നടത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമർശനം.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവർക്കെതിരെയാണ് വിമർശനം. ദുരന്തഭൂമിയില്‍ സൈന്യംനിർമിച്ച ബെയ്ലി പാലത്തിന് ചുവട്ടില്‍ സൈനികനൊപ്പം പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയ നേതാക്കള്‍ക്ക് നേരെ നിശിത വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്.

ദുരന്തത്തില്‍ കാണാതായ 200ലധികം പേരെ കണ്ടെത്താനുള്ള ദൗത്യ സംഘത്തിന്റെ തിരച്ചില്‍ രാവും പകലുമില്ലാതെ തുടരുന്നതിനിടെയാണ് ദുരന്ത ഭൂമിയില്‍ ഡിവൈഎഫ്‌ഐ നേതാക്കളുടെ ഔചിത്യ ബോധമില്ലാത്ത നടപടിയെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനങ്ങളിലൊന്ന്.

Back To Top
error: Content is protected !!