The Vitthalwadi police station official said an Ulhasnagar resident lodged a complaint on Thursday alleging her daughter was forcibly converted to Islam.
താനെ: താനെ ജില്ലയിലെ ഉല്ലാസ്‌നഗർ പ്രദേശത്തെ വിത്തൽവാഡിയിൽ അമ്മയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത മതപരിവർത്തന കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെയും ഒരാളെയും കൂടി അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു
മകളെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്‌തെന്ന് ആരോപിച്ച് ഉല്ലാസ്‌നഗർ സ്വദേശിയാണ് വ്യാഴാഴ്ച പരാതി നൽകിയത്
പരാതി പ്രകാരം, സമീപത്തെ ഒരു കുടുംബത്തിൻ്റെ സ്വാധീനത്തിൽ ഒരു വിവാദ ഇസ്ലാമിക പ്രബോധകൻ്റെ വീഡിയോകൾ കണ്ടതിന് ശേഷം യുവതി ഹിന്ദുമതം ഉപേക്ഷിക്കുകയും 2022 ജൂണിൽ പരാതിക്കാരി ലണ്ടനിൽ ആയിരുന്നപ്പോഴാണ് മതംമാറ്റം നടന്നതെന്നും പിന്നീട് കാണാതായെന്നും പരാതിയിൽ പറയുന്നതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
2022-ൽ ഉല്ലാസ് നഗർ, അംബർനാഥ് മസ്ജിദ് ട്രസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് മകളുടെ മതംമാറ്റം സ്ഥിരീകരിക്കുന്ന കത്തും കണ്ടെത്തിയതായി പരാതിക്കാരി പറഞ്ഞു.
മതപരിവർത്തനത്തിന് ശേഷം മകൾ പിതാവിൻ്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായും ,തൻ്റെ മകളുടെ മനസ്സ് മാറ്റി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിതയാക്കുമെന്നും പരാതിയിൽ പറഞ്ഞതായി , ഉദ്യോഗസ്ഥർ പറഞ്ഞു.
A case was registered on Thursday on the woman’s complaint under Indian Penal Code for promoting enmity between different groups (153-A), injuring or defiling places of worship (295, 295-A), making offensive statements (298), causing harm with dangerous weapons (324) apart from cheating, forgery, criminal intimidation and other offences, he said.
കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് വിത്തൽവാഡി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു