മത്സ്യങ്ങള്‍ കൂട്ടമായി ചത്തുപൊങ്ങിയ  സംഭവം; കര്‍ഷകര്‍ക്ക്  അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും: പിസിബി

മത്സ്യങ്ങള്‍ കൂട്ടമായി ചത്തുപൊങ്ങിയ സംഭവം; കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും: പിസിബി

നാശനഷ്ടം സംഭവിച്ച മത്സ്യകര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംസ്ഥാനമലിനീകരണ നിയന്ത്രണ ബോര്‍ഡ് (പിസിബി) ഉള്‍നാടന്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അടുത്ത ആറുമാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കും.

ചത്ത മത്സ്യങ്ങൾ നീക്കം ചെയ്ത് സംസ്കരിക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കും. ഔദ്യോഗിക ജോലിയിൽ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ആവശ്യമായ ശിക്ഷ നടപടികൾ സ്വീകരിക്കും. രാസമാലിന്യം ഒഴുക്കിയ കമ്പനികൾക്കെതിരെ അടിയന്തരമായി അന്വേഷണം നടത്തുകയും കുറ്റക്കാരായ കമ്പനികൾക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

Back To Top
error: Content is protected !!