കൊല്ലങ്കോട് കൂട്ടിലായ പുലി ചത്തു; മരണകാരണം ആന്തരിക രക്തസ്രാവമെന്ന് സൂചന

കൊല്ലങ്കോട് കൂട്ടിലായ പുലി ചത്തു; മരണകാരണം ആന്തരിക രക്തസ്രാവമെന്ന് സൂചന

പലക്കാട് കൊല്ലങ്കോട് കൂട്ടിലായ പുലി ചത്തു. കമ്പി വേലിയിൽ കുടുങ്ങിയ പുലിയാണ് ചത്തത്. മരണകാരണം ആന്തരിക രക്തസ്രാവമെന്ന് സൂചന. അതേസമയം 6 മണിക്കൂറായി പുലി കുടുങ്ങി കിടക്കുകയായിരുന്നു.

പുലിക്ക് ആരോഗ്യപ്രശ്നങ്ങളില്ല എന്ന നിഗമനത്തിനു പുറത്താണ് മയക്കുവെടി വച്ചത്.മയക്കുവെടി കൊണ്ട പുലി ശാന്തനായി തന്നെ തുടരുകയായിരുന്നു. പ്രദേശത്തെ നാട്ടുകാരെ മാറ്റിയ ശേഷമാണു മയക്കുവെടി വച്ചത്. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് ആർ ആർ ടി സംഘം പുലിയെ കൂട്ടിലേക്ക് കയറ്റിയത്. പുലിയെ കീഴ്പ്പെടുത്തിയ ശേഷം കമ്പിവേലി മുറിച്ചുമാറ്റുകയായിരുന്നു.

Back To Top
error: Content is protected !!