സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ ഏഴ് മാവോയിസ്‌റ്റുകളെ വധിച്ചു

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ ഏഴ് മാവോയിസ്‌റ്റുകളെ വധിച്ചു

റായ്‌പൂർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ, ബസ്‌തർ, ദന്തേവാഡ ജില്ലകളുടെ ട്രൈ ജങ്ഷനായ അബുജ്‌മദ് വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവ സ്‌ഥലത്ത്‌ നിന്ന് ആയുധങ്ങളും മറ്റു സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. വൈകുന്നേരം വരെ ഏറ്റുമുട്ടൽ നടന്നതായി ഉദ്യോഗസ്‌ഥർ പറഞ്ഞു.

കൊല്ലപ്പെട്ട മാവോയിസ്‌റ്റുകൾ ആരൊക്കെയാണെന്ന് വ്യക്‌തമായിട്ടില്ല. ഇന്ദ്രാവതി ഏരിയാ കമ്മിറ്റി അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. രാവിലെ 11 മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് നാരായൺപൂർ പോലീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

ബസ്‌തർ, നാരായൺപൂർ, ദന്തേവാഡ എന്നിവിടങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്‌ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഈ മാസം പത്തിനും 12 മാവോയിസ്‌റ്റുകളെ വധിച്ചിരുന്നു. അന്ന് ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ 11 മണിക്കൂർ നീണ്ടുനിന്നുവെന്നും 12 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായ് പറഞ്ഞിരുന്നു.

Back To Top
error: Content is protected !!