
‘ഈ യുദ്ധം നമ്മള്‍ ജയിക്കും’; കോവിഡ് വാക്സിന്‍ വിതരണ യജ്ഞത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍
കൊച്ചി: കോവിഡ് പ്രതിരോധ യജ്ഞത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. ഇത് മനുഷ്യ രാശിയുടെ ചെറുത്തുനില്‍പ്പാണെന്നും ഈ മഹാമാരിയെ ഒരു മനസോടെ നമുക്ക് നേരിടാമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ മഞ്ജു പറഞ്ഞു. ‘രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണയജ്ഞത്തിന് തുടക്കമാകുകയാണ്.എന്ന മഹാമാരിക്കെതിരായ മനുഷ്യരാശിയുടെ ചെറുത്ത് നില്‍പ്പാണ്. ഈ യുദ്ധം നമ്മള്‍ ജയിക്കും. കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഒരേ മനസോടെ നമ്മള്‍ അണി ചേരണം’ മഞ്ജു വീഡിയോയില്‍ ആഹ്വാനം ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ കോവിഡ്…