
കരിപ്പൂർ അപകടം; മരണം 10 ആയി
കരിപ്പൂർ അപകടം; 7 പേർ കൂടി മരിച്ചു; മരണം 10 ആയി. പൈലറ്റിനും പുരുഷന്മാരായ 2 യാത്രക്കാർക്കും പുറമെ ഒന്നരവയസ്സുകാരിയും , അമ്മയും അടക്കം 7 പേര് കൂടി മരിച്ചതായാണ് അറിയുന്നത്. ഒട്ടേറെ പേർക്ക് ഗുരുതര പരിക്കുകളാണ് ഉണ്ടായിരിക്കുന്നത്. വിമാനത്തിന്റെ കോക്ക് പിറ്റ് മുതൽ മുൻ വാതിൽ വരെ തകർന്നു. മുൻ വാതിലിന്റെ ഭാഗത്തു വെച്ച് വിമാനം രണ്ടായി പിളർന്നു.ജീവനക്കാരുൾപ്പെടെ 191 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.