തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ യു.എ.പി.എ ചുമത്തി. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായി എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചു. കേസ് അന്വേഷിക്കാനുള്ള എൻ.ഐ.എ തീരുമാനം യു.എ.ഇയെ അറിയിച്ചു. കൊച്ചി യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല. തീവ്രവാദ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് എൻ.ഐ.എ പറഞ്ഞു. സന്ദീപിനും സരിത്തിനും സ്വപ്നക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും എൻ.ഐ.എ പറഞ്ഞു. കേസ് ഇനി 14ാം തിയ്യതി കോടതി പരിഗണിക്കും. സംസ്ഥാനത്തിന് പുറമേ ദേശീയ അന്തർദേശീയതലത്തിൽ ആർക്കൊക്കെ പങ്കുണ്ട്, ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം ഉപയോഗിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാകും എൻഐഎ അന്വേഷണ പരിധിയില്‍ വരിക.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ യു.എ.പി.എ ചുമത്തി


