ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് നടൻ കമൽഹാസൻ

ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് നടൻ കമൽഹാസൻ

ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് നടൻ കമൽഹാസൻ. ചെന്നൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന പൊന്നമ്പലത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്നാണ് പൊന്നമ്പലം ചികിത്സയിൽ കഴിയുന്നത്.ഇത് ശ്രദ്ധയിൽപെട്ട കമൽ ഉടൻ തന്നെ നടനുമായി ബന്ധപ്പെടുകയായിരുന്നു.പൊന്നമ്പലത്തിന്റെ രണ്ട് മക്കളുടെ ചികിത്സാ ചിലവും കമൽഹാസൻ ഏറ്റെടുത്തിട്ടുണ്ടെന്നു റിപ്പോർട്ടുകൾ വരുന്നു. സ്റ്റണ്ട്മാൻ ആയി സിനിമാ രംഗത്തെത്തിയ പൊന്നമ്പലം, കമൽഹാസന്റെ അപൂർവ സഹോദരങ്ങളിലൂടെയാണ് അഭിനേതാവ് ആകുന്നത്.

Back To Top
error: Content is protected !!