കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തെന്നിമാറി; ഒട്ടേറെ  യാത്രക്കാർക്ക് പരുക്ക്

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തെന്നിമാറി; ഒട്ടേറെ യാത്രക്കാർക്ക് പരുക്ക്

 

കോഴിക്കോട് ∙ കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. യാത്രക്കാർക്ക് പരുക്കേറ്റെന്ന് പ്രാഥമിക വിവരം. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. വിമാനം വീണയുടനെ നെടുകെ പിളർന്നു എന്ന രീതിയിൽ വാർത്തകൾ വരുന്നുണ്ട്. 177 യാത്രക്കാർ ഇതിലുണ്ടായിരുന്നു . പൈലറ്റ് മരിച്ചു. സഹപൈലറ്റിന്റെ നില ഗുരുതരമാണെന്നാണ് അറിയുന്നത്.യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.7.41നാണ് വിമാനം ലാൻഡ് ചെയ്തത്. ടേബിൾ ടോപ് റൺവേ ആയതു കൊണ്ട് വിമാനം നിയന്ത്രിക്കാൻ പറ്റാത്തതാണ് അപകടത്തിന് കാരണമായത് എന്നാണ് ദൃക്‌സാക്ഷികൾ വിവരിക്കുന്നത്. യാത്രക്കാരിൽ 10 കുട്ടികളും ഉള്ളതായാണ് അറിയുന്നത്.സ്ഥിരമായി മോക്ക് ഡ്രില്ലുകൾ ഉണ്ടാകുന്ന ഭാഗത്തായാണ് അപകടം നടന്നിരിക്കുന്നത്.

Back To Top
error: Content is protected !!